മൂന്ന് മാസമല്ലേ ആയുളൂ എന്ന് അന്ന് പലരും എന്നോട് ചോദിച്ചിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയ കുടുംബവിളക്കിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് പാർവതി വിജയ്. പരമ്പരയിൽ സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാർവതി വിജയ് ആയിരുന്നു. പരമ്പരയിൽ തിളങ്ങിനിന്ന സമയത്ത് ആയിരുന്നു താരത്തിന്റെ പെട്ടന്നുള്ള പ്രണയ വിവാഹം. അരുൺ ആണ് താരത്തിന്റെ ഭർത്താവ്. ടെലിവിഷൻ താരം മൃദുല വിജയിയുടെ അനുജത്തികൂടിയാണ് പാർവതി. എന്നാൽ താരം വിവാഹിതയായതോടു കൂടി പരമ്പരയിൽ നിന്ന് അപ്രത്യക്ഷം ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം പ്രേഷകരുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണയും ലഭിക്കാറുണ്ട്. കുടുംബ വിളക്കിലെ തന്നെ ക്യാമറാമാൻ ആയിരുന്ന അരുണിനെ ആണ് താരം വിവാഹം കഴിച്ചത്.

മൂന്ന് മാസം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. കോവിഡ് സമയത്ത് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ ഇരുവരുടെയും വിവാഹം ആർഭാടം ഒന്നും ഇല്ലാതെ വളരെ ലളിതമായാണ് നടന്നത്. വിവാഹത്ത തുടർന്ന് വീട്ടിൽ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട് എന്നും പാർവതി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ സമയത്ത് തങ്ങൾ നേരിട്ട പ്രയാസങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് പാർവതി. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ വലിയ എതിർപ്പുകൾ ആയിരുന്നു പലരിൽ നിന്ന് ഉണ്ടായത്. എല്ലാവരും പറഞ്ഞത് മൂന്ന് മാസം കൊണ്ട് എന്ത് മനസ്സിലാക്കാൻ ആണ് എന്നാണ്. ഇത് അധിക നാൾ പോകില്ല എന്നും വൈകാതെ തല്ലി പിരിയും എന്നും അവർ പറഞ്ഞു. എന്നാൽ മൂന്നു വര്ഷം പ്രണയിച്ചവരും മുപ്പത് വര്ഷം പ്രണയിച്ചവരും തല്ലിപ്പിരിയുന്നിലെ എന്നാണ് പാർവതി ചോദിക്കുന്നത്.

മാസങ്ങളിലും വർഷങ്ങളിലും അല്ല കാര്യം എന്നും പരസ്പ്പരം എത്രത്തോളം മനസ്സിലാക്കി എന്നതിൽ ആണ് കാര്യം എന്നും അത് ഞങ്ങൾക്ക് ഇടയിൽ ഇത് വരെ ഉണ്ട് എന്നും പാർവതി പറയുന്നു. വിവാഹം കഴിഞ്ഞു ഉടനെ കുഞ്ഞു വേണം എന്നത് ഞങ്ങളുടെ തീരുമാനം ആയിരുന്നു എന്നും അത് കൊണ്ട് താനെ അഭിനയത്തിൽ നിന്ന് കുറച്ച് ഇടവേള എടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും പാർവതി പറയുന്നു. അഭിനയ ജീവിതത്തിലെ തിരക്കുകൾ ഒക്കെ ഇപ്പോൾ ഇടയ്ക്ക് മിസ് ചെയ്യാറുണ്ട് എങ്കിലും കുഞ്ഞിന് ഒരു വയസ്സ് ആകുന്നത് വരെ അവളുടെ അടുത്ത് വേണമെന്ന് എന്റെ തീരുമാനം ആയിരുന്നു എന്നും അത് കഴിഞ്ഞാലും അവൾക്ക് ഒപ്പം ചെയ്യാൻ പറ്റുന്ന വർക്കുകൾ ആയിരിക്കും താൻ ചെയ്യുക എന്നും പാർവതി പറഞ്ഞു.

Devika Rahul