Categories: Film News

ബൈജു എഴുപുന്ന തന്നെ ചതിച്ചു, പാർവതി ഓമനക്കുട്ടൻ രംഗത്ത് ….!!

2008 ലെ ലോകസുന്ദരി പട്ടത്തിൽ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനമായി മാറിയ താരമാണ് പാർവതി ഓമനക്കുട്ടൻ, ചങ്ങനാശ്ശേരിയാണ് പാർവതിയുടെ ജന്മനാട്, എങ്കിലും ഇപ്പോൾ മുംബൈയിലാണ് താരം താമസിക്കുന്നത്. മോഡലിങ്ങിൽ നിന്നും താരം അഭിനയത്തിലേക്ക് എത്തിയിരുന്നു, എങ്കിലും പാർവതിക്ക്  അഭിനയത്തിൽ അധികം ശോഭിക്കാൻ കഴിഞ്ഞില്ല, ഭാഗ്യമില്ലാത്ത ഒരു താരമായിരുന്നു പാർവതി.

തന്റെ സിനിമ ജീവിതത്തിൽ 5 സിനിമകൾ ആണ് പാർവതി ചെയ്തത്, അതിൽ 2 ഹിന്ദി ചിത്രവും 2 തമിഴ് ചിത്രവും ഒരു മലയാളവും ആയിരുന്നു. അതിൽ തന്നെ രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചിട്ടില്ല.  സാധിച്ചില്ല അജയ് നായകനായ ബില്ല മാത്രമാണ് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട പാർവതിയുടെ ചിത്രം.

പാർവതി മലയാളത്തിൽ ആകെ ചെയ്തത് ഒരു സിനിമയാണ്, എന്നാൽ ആ സിനിമയിൽ നിന്നും താൻ ചതിക്കപ്പെട്ടു എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത്. ആ സിനിമയിൽ കൂടി ബൈജു എഴുപുന്ന തന്നെ ചതിച്ചു എന്നാണ് നടിയും മിസ് ഇന്ത്യ റണ്ണറപ്പും ആയ പാർവതി പറയുന്നത്. കെ ക്യു എന്നായിരുന്നു പാർവതി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം

ചിത്രത്തിലെ നായികയാകാൻ ആണ് ബൈജു എഴുപുന്ന തന്നെ സമീപിച്ചത് എന്ന് താരം പറയുന്നു, ചിത്രത്തിലെ നായകൻ ആകുവാൻ തമിഴിൽ നിന്നും സൂപ്പർസ്റ്റാർ വരും എന്ന് എന്നോട് ബൈജു പറഞ്ഞു. അങ്ങനെയാണ് താൻ കരാർ ഒപ്പിട്ടത് എന്ന് താരം പറയുന്നു, എന്നാൽ ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് താൻ അറിഞ്ഞത് എന്ന് പാർവതി പറയുന്നു, ഷൂട്ടിങ് നിർത്തണ്ട എന്ന് കരുതിയാണ് താൻ പിന്നെ അഭിനയിച്ചത് എന്നും താരം വ്യക്തമാക്കി

Krithika Kannan