ഇവൾക്ക് ഗർഭിണിയായി പ്രാന്തായത് ആണ്!

പാർവതി കൃഷ്ണ എന്ന നടി മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ആൽബം സോങ്ങുകളിലും ടെലിവിഷൻ പാരമ്പരകളിലുമെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ താരം കഴിഞ്ഞ ദിവസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ ഗർഭിണിയായ നാൾ മുതൽ തന്നെ പാർവതിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അടുത്തിടെ പൂർണ്ണ ഗർഭിണിയായി നിരവയറോടെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വീഡിയോ പ്രേക്ഷക ശ്രദ്ധ നേടിയതിനു ശേഷം താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും പാർവതി കാര്യമാക്കിയില്ല എന്ന് മാത്രമല്ല,  തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും പ്രസവിക്കുന്നതിന് തൊട്ടു മുമ്പ് വരെ സുംബയും ക്രിക്കറ്റും എല്ലാം കളിക്കുമെന്നും പാർവതി വെളിപ്പെടുത്തി.

Parvathy Krishna

ഇതിനു ശേഷം തന്റെ വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു വീഡിയോ താരത്തിന് വീണ്ടും വിമർശകരെ നേടിക്കൊടുത്തിരിക്കുകയാണ്. ‘അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ് ഇതാണ്’ എന്ന് കുറിച്ചായിരുന്നു താരം വീഡിയോ പങ്ക് വെച്ചത്. വീഡിയോ പുറത്ത് വന്നതോടെ പാർവതിക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്. ‘ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, ഇനി ചിലപ്പോള്‍ പ്രെഗ്‌നന്‍സി ഡാന്‍സ് കളിക്കാന്‍ വേണ്ടി ഇങ്ങനെ ആയതാണോ’ എന്നൊക്കെയാണ് വീഡിയോക്ക് ലഭിക്കുന്ന മോശം കമെന്റുകൾ.

Parvathy Krishna

എല്ലാവരുടെ പ്രാർത്ഥന കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും എല്ലാം കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഭംഗിയായി തന്നെ നടന്നെന്നും വളരെ സന്തോഷവതിയായ അമ്മയാണ് താൻ ഇപ്പോൾ എന്നും പാർവതി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താരത്തിന് വിമർശനങ്ങൾ ലഭിക്കുന്നുവെങ്കിലും നിരവധി പേരാണ് ഈ അവസരത്തിൽ പാർവതിക്ക് ആശംസകളുമായി എത്തിയത്. പ്രസവ ശേഷം കുറച്ച് നാളത്തെ വിശ്രമത്തിനു ശേഷം തങ്ങളുടെ ഇഷ്ടതാരം വീണ്ടും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും ഇപ്പോൾ. കഴിഞ്ഞ ദിവസം ആണ് താരത്തിന് ഒരു ആൺകുട്ടി പിറന്നത്.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

10 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

10 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

11 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

11 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

23 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

23 hours ago