പാർവതി കൃഷ്ണ എന്ന നടി മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ആൽബം സോങ്ങുകളിലും ടെലിവിഷൻ പാരമ്പരകളിലുമെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ താരം കഴിഞ്ഞ ദിവസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ ഗർഭിണിയായ നാൾ മുതൽ തന്നെ പാർവതിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അടുത്തിടെ പൂർണ്ണ ഗർഭിണിയായി നിരവയറോടെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വീഡിയോ പ്രേക്ഷക ശ്രദ്ധ നേടിയതിനു ശേഷം താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും പാർവതി കാര്യമാക്കിയില്ല എന്ന് മാത്രമല്ല, തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും പ്രസവിക്കുന്നതിന് തൊട്ടു മുമ്പ് വരെ സുംബയും ക്രിക്കറ്റും എല്ലാം കളിക്കുമെന്നും പാർവതി വെളിപ്പെടുത്തി.

Parvathy Krishna
ഇതിനു ശേഷം തന്റെ വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു വീഡിയോ താരത്തിന് വീണ്ടും വിമർശകരെ നേടിക്കൊടുത്തിരിക്കുകയാണ്. ‘അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ് ഇതാണ്’ എന്ന് കുറിച്ചായിരുന്നു താരം വീഡിയോ പങ്ക് വെച്ചത്. വീഡിയോ പുറത്ത് വന്നതോടെ പാർവതിക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്. ‘ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, ഇനി ചിലപ്പോള്‍ പ്രെഗ്‌നന്‍സി ഡാന്‍സ് കളിക്കാന്‍ വേണ്ടി ഇങ്ങനെ ആയതാണോ’ എന്നൊക്കെയാണ് വീഡിയോക്ക് ലഭിക്കുന്ന മോശം കമെന്റുകൾ.

Parvathy Krishna
എല്ലാവരുടെ പ്രാർത്ഥന കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും എല്ലാം കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഭംഗിയായി തന്നെ നടന്നെന്നും വളരെ സന്തോഷവതിയായ അമ്മയാണ് താൻ ഇപ്പോൾ എന്നും പാർവതി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താരത്തിന് വിമർശനങ്ങൾ ലഭിക്കുന്നുവെങ്കിലും നിരവധി പേരാണ് ഈ അവസരത്തിൽ പാർവതിക്ക് ആശംസകളുമായി എത്തിയത്. പ്രസവ ശേഷം കുറച്ച് നാളത്തെ വിശ്രമത്തിനു ശേഷം തങ്ങളുടെ ഇഷ്ടതാരം വീണ്ടും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും ഇപ്പോൾ. കഴിഞ്ഞ ദിവസം ആണ് താരത്തിന് ഒരു ആൺകുട്ടി പിറന്നത്.
