ആ രോഗം വന്നതിനെ ശേഷം മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ പോലും കഴിഞ്ഞില്ല, അതിജീവനത്തിന്റെ കഥയുമായി പാർവതി തിരുവോത്ത്

അഭിനയം കൊണ്ടും ആശയം കൊണ്ടും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ പാർവതി തിരുവോത്ത് ബുളീമിയ രോഗത്തെ  അതി ജീവിച്ച കഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ്.പാർവതി പറയുന്നത് എന്തെന്നാൽ ചിരി,ഭക്ഷണരീതി, ശരീരം എന്നിവയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ തന്നെ മനസ്സികമായി തന്നെ തളർത്തിയെന്നാണ്. ബുളീമിയ എന്ന രോഗത്തിൽ നിന്നും പുറം ലോകം കാണുവാൻ വർഷങ്ങൾ വേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. സുഹൃത്തുക്കൾ,ഫിറ്റ്‌നസ് കോച്ച്, തെറാപ്പിസ്റ്റ് എന്നിവരുടെ വലിയ സഹായം കൊണ്ട് മാത്രമാണ് വീണ്ടും ചിരിക്കുവാൻ കഴിഞ്ഞത്.നിങ്ങൾ മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് പറയുന്ന തമാശകളും അതെ പോലെ അഭിപ്രായങ്ങങ്ങളും എല്ലാം തന്നെ നിങ്ങളുടെ മനസ്സിൽ മാത്രം വെച്ചാൽ മതിയെയെന്നാണ് പാർവതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

Parvathy1

നീണ്ട കുറെ വര്‍ഷങ്ങളോളം ഞാൻ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ എന്റെ കൂടെ ജോലി ചെയ്തിരുന്നവർ പലരും തന്നെ ചിരിക്കുമ്പോൾ എന്റെ കവിളുകള്‍ വലുതാകുമെന്ന് പറയുമായിരുന്നു.അതെ പോലെ എനിക്ക് നല്ല ആകൃതിയിലുള്ള ഭംഗിയുള്ള താടിയില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്.അങ്ങനെ എന്റെ ചിരി അവസാനിസിപ്പിച്ചു.നീണ്ട കാലങ്ങളോളം മുഖം വിടര്‍ത്താതെ തന്നെ സാവധാനം ചിരിച്ചു കൊണ്ടിരുന്നു.ഷൂട്ടിങ്ങിന് പോകുമ്പോഴും മറ്റു പരിപാടികൾക്ക് പോകുമ്പോഴും ഒറ്റക്കിരുന്നു ഫുഡ് കഴിക്കാൻ തുടങ്ങി. അതിന്റെ കാരണം എന്തെന്നാൽ ഞാൻ എടുക്കുന്ന ഫുഡിന്റെ അളവിനെ കുറിച്ച് മിക്കവരും  ചോദിക്കുമായിരുന്നു.ഞാന്‍ ഭക്ഷണം കഴിക്കുമ്ബോള്‍ തന്നെ എന്നോട് ‘കുറച്ച്‌ കഴിച്ചൂടെ’ എന്ന് അവര്‍ ചോദിക്കും. അത് കേട്ടതിന് ശേഷം ഒന്നും തന്നെ കഴിക്കാൻ പറ്റില്ല.

Parvathy2

അതെ പോലെ എന്റെ ശരീരം ഞാന്‍ നല്ലതിന് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്  ഇതൊക്കെ തമാശയായി എടുത്തൂടെ എന്ന കമന്റുകള്‍ ഒന്നും തന്നെ കേട്ടിരുന്നില്ല. ചില വ്യക്തികൾ പറയുന്നത് ഒക്കെ തന്നെ മനസ്സിൽ വെക്കുകയും തിരിച്ചു അത് പറയുവാനും തുടങ്ങിയിരുന്നു.അതിന് ഒരു ക്ഷമ ചോദിക്കുന്നു.എന്ത് കൊണ്ട് എന്നാൽ ആ വാക്കുകൾ എല്ലാം തന്നെ തനിയെ ബാധിക്കാതിരിക്കാന്‍ നോക്കി എങ്കിലും  കഴിഞ്ഞിരുന്നില്ല.ഒട്ടും വൈകാതെ തന്നെ അത് ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തി ചേർന്നു.അത് കൊണ്ട് അതിൽ നിന്നും പുറത്തേക്ക് വരുവാൻ വർഷങ്ങൾ എടുക്കേണ്ടി വന്നു.സുഹൃത്തുക്കൾ,ഫിറ്റ്‌നസ് കോച്ച്, തെറാപ്പിസ്റ്റ് എന്നിവരുടെ വലിയ സഹായത്താൽ വീണ്ടും ചിരിക്കാൻ തുടങ്ങി.

 

Vishnu