ഈ സിനിമയുടെ കഥപറയാൻ വിനയൻ  പൃഥ്വിരാജിന്റെ അടുത്തെത്തി എന്നാൽ താരത്തിന്റെ മറുപടി ഇങ്ങനെ!!

ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ട് വിനയൻ സംവിധാനം ചെയ്ത് പത്തൊൻപതാം നൂറ്റാണ്ട് തീയിട്ടറുകളിൽ മുന്നേറുകയാണ്.  ചിത്രത്തിലെ വേലായുധ പണിക്കരായി അഭിനയിക്കുന്നത് സിജു വിൽസൺ ആണ്. അതിനിടയിൽ ഈ ചിത്രത്തിൽ എന്തിനു സിജു വിൽസണിനെ  നായകനാക്കി എന്നുള്ള നിരവധി ചോദ്യമുയർന്നിരുന്നു, എന്നാൽ സിജുവിനെ തന്നെ കാസ്റ്റ് ചെയ്യാൻ കാരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനയൻ.

ഈ കഥാപാത്രത്തിന്റെ പ്രായം പരിഗണിച്ചു കൊണ്ട് മമ്മൂട്ടിയും, മോഹൻലാലും ഒന്നും വേണ്ടാന്ന് വെക്കുകവായിരുന്നു, എന്നാൽ അതെ സമയം ഈ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജിനെ താൻ സമീപിച്ചിരുന്നു, സിജുവിനോട് കഥ പറയുന്നതിന് മുൻപ് തന്നെ താൻ പൃഥ്വിരാജിനെ കാണാൻ പോയി, എന്നാൽ പൃഥ്വിരാജ് തിരക്കാണ്ന്നു പറഞ്ഞു കൊണ്ട് ചിത്രത്തിൽ നിന്നും പിന്മാറുവായിരുന്നു വിനയൻ പറഞ്ഞു. എന്നാൽ അതിനു ശേഷം പൃഥ്വിരാജ് വാരിയൻ കുന്നം എന്ന ആഷിക് അബു എന്ന ചിത്രത്തിൽ പങ്കു ചേരുകയും തന്റെ എഫ് ബി പേജിൽ ചിത്രത്തെ കുറിച്ച് പങ്കു വെക്കുകയും ചെയ്യ്തു  വിനയൻ പറഞ്ഞു.

സമയമില്ലാത്ത ഒരാൾക്ക് വേണ്ടി എന്റെ സമയം കളയാൻ എനിക്ക് താല്പര്യമില്ലായിരുന്നു വിനയൻ പറഞ്ഞു. അതുകൊണ്ടാണ് ഈ വേഷം താൻ സിജു വിൽസണിനെ നൽകിയത്. ഒരു സൂപ്പർസ്റ്റാറോ മറ്റും ആണെങ്കിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്‌ ചിലപ്പോൾ ഫാൻസ്‌ ആഘോഷമോ, ഉത്സവമോ ഉണ്ടാകും, ഇത് വേലായുധ പണിക്കരുടെ കഥയാണ്, ഇത് മമ്മൂട്ടിയോ, മോഹൻലാലോ ആണ് ചെയ്യ്തതെങ്കിൽ ഏച്ചു  വെച്ചതിനു തുല്യം ആയിരിക്കും വിനയൻ പറഞ്ഞു.

Suji