‘പ്രശ്നക്കാരനായ അയൽക്കാരൻ’; കളക്ടർ വരെ ഇടപെട്ടു! ജീവിത പ്രതിസന്ധികളെ കുറിച്ച് , പൗളി വിൽസൺ

അഭിനയ മികവ് കൊണ്ട് ജനപ്രീതി നേടിയ നടിയാണ് പൗളി വിൽസൺ . മലയാള സിനിമയ്ക്ക് വൈകി കിട്ടിയ പ്രതിഭയാണ് പോളിയെന്നാണ്   പ്രേക്ഷകർ ഒന്നടങ്കം  പറയുന്നത്. സിനിമാ രം​ഗത്തേക്ക് ക‌‌ടന്ന് വരുന്നതിന് വർഷങ്ങൾക്ക് മുമ്പേ പൗളി വിൽസൺ നാടക രം​ഗത്തെ സജീവ സാന്നിധ്യമായിരുന്നു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ നാടകങ്ങളിൽ പോളി അവതരിപ്പിച്ചിട്ടുണ്ട്. വൈകിയാണ് സിനിമാ രം​ഗത്തേക്ക് എത്തിയതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആണ്  പൗളി വിൽസന് ലഭിച്ചതൊക്കെയും. അപ്പൻ എന്ന സിനിമയിൽ പോളി ചെയ്ത വേഷം വൻജനപ്രീതി നേടി. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട് പൗളിയ്ക്ക്.താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പൗളി  തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അടുത്തിടെ അയൽക്കാരനുമായി തനിക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് പോളി വിൽസൺ. ഒരു ഓൺലൈൻ മീഡിയയ്ക്ക്  നൽകിയ അഭിമുഖത്തിലാണ് പൊളി മനസ് തുറന്നത്. തന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചും പൗളി വിൽസൺ പറയുന്നു.

  താൻ  ചെയ്യാവുന്ന കാര്യങ്ങളേ ചെയ്യൂ എന്നും അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചാൽ ചെയ്യുമെന്നും പൗളി പറയുന്നു .ഈ  അടുത്ത ദിവസം തന്റെ അയൽവക്കത്തെ  വീട്ടുകാരനുമായി പറമ്പിന്റെ പേരിൽ പ്രശ്നമുണ്ടായ കാര്യം പൗളി പറയുന്നു. അയൽക്കാരൻ ഒരു സെന്റ് സ്ഥലം വളച്ച് വഴി കയറ്റി വെച്ചു എന്നും എന്നിട്ടും അയാളോട്   തർക്കിക്കാൻ പോയില്ല എന്നും പോളി പറയുന്നു. വേണ്ട റൂട്ടിൽ കൂടെ പോയി  കറക്ട് ആയി അളന്ന് തിട്ടപ്പെടുത്തിയിട്ടും അയൽക്കാരൻ  സമ്മതിച്ചില്ല എന്നും  അഞ്ച് പ്രാവശ്യം അളക്കാൻ വന്നപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിഎന്നും പൗളി പറഞ്ഞു. അപ്പോൾ താൻ  തന്റെ  സ്വഭാവം എടുത്തുവെന്നും  നേരെ കല്കടറുടെ അടുത്ത് പോയി പരാതി പറഞ്ഞതായി പൗളി വിൽസൺ പറയുന്നു. ത്നിക്ക് നീതി നടത്തി തരണം, തന്റെ വശത്ത് സത്യമുണ്ട്, സത്യമുള്ള വശത്ത് നിന്ന് സാറിത് ചെയ്ത് തരണം എന്ന്കലക്ടറോട് പൗളി  പറഞ്ഞു. കളക്ടർ  പൊലീസ് പ്രൊട്ടക്ഷനോടെ അളക്കാൻ അനുമതി നൽകി. അവരുടെ വേലി താൻ  പൊട്ടി പൊളിച്ച് മാറ്റിഎന്നും പൗളി പറഞ്ഞു.   ഒരു തെറ്റും ചെയ്തിട്ടലായിരുന്നു അത് കൊണ്ട്  അതുകൊണ്ട് തനിക്ക് നീതി കിട്ടിയെന്നും പോളി വത്സൻ പറയുന്നു. നാടക രം​ഗത്തെ ഓർമകളും നടി അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
നടൻ തിലകനൊപ്പം ചെയ്ത നാടകത്തിൽ 19 വയസുള്ള താൻ 74 വയസുള്ള കഥാപാത്രം ചെയ്തതിനെക്കുറിച്ചും പോളി വത്സൻ സംസാരിച്ചു.

മുഖത്ത് കുട്ടിത്തം പോലും മാറാത്ത സമയത്താണ് പോളി അത് ചെയുന്നത്  . താൻ  ആ കഥാപാത്രം ചെയ്യുമെന്ന് തിലകൻ ചേട്ടന് ബോധ്യപ്പെട്ടത് കൊണ്ടാണ് തന്നെ വിളിച്ചത്.താനന്ന് നീണ്ട് മെലിഞ്ഞയാളാണ് എന്നും പൊളി ഓർമ്മിക്കുന്നു.
നായികയാകാൻ തടിയൊക്കെയുള്ളവർക്കാണ് അന്ന്  പ്രാധാന്യം. എന്നിട്ടും തന്റെ രൂപം ആ കഥാപാത്രത്തിന് ഇണങ്ങുമെന്നത് കൊണ്ടാണ് തനിക്കാ വേഷം തന്നത് എന്നും കഥാപാത്രത്തിന്റെ  ഡയലോ​ഗ് പ്രസന്റേഷന്റെ കാര്യത്തിൽ തിലകനുമായി ക‌ട്ടയ്ക്ക് നിൽക്കുന്നതായിരുന്നുവെന്നും  നാടകത്തിൽ മത്സരമായിരുന്നെന്നും പോളി വത്സൻ ഓർത്തു. നാടക നടി, സിനിമാ ന‌ടി എന്നതിനപ്പുറം കലാകാരിയായി അറിയപ്പെടാനാണ് ഇഷ്ടമെന്നും പോളി വത്സൻ വ്യക്തമാക്കി. ‌‌‌2008 ൽ അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് പോളി വത്സൻ സിനിമാ രം​ഗത്ത് തുട‌ക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകൾ നടിയെ തേടി വന്നു. ചെറിയ പ്രായം മുതലേ നാടകങ്ങളിൽ അമ്മ വേഷം ചെയ്യുന്ന പോളി വത്സന് ഇന്ന് സിനിമകളിൽ വ്യത്യസ്തമായ അമ്മ വേഷങ്ങൾ ലഭിക്കുന്നുണ്ട്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പ്രണയ വിവാഹമായിരുന്നു പൗളിയുടേത്. പ്രണയവിവാഹമായതിനാല്‍ കുറെനാള്‍ വീട്ടില്‍ കയറ്റിയില്ല എന്നാണ് താരം പറഞ്ഞിട്ടുണ്ട്. അഞ്ചുവര്‍ഷം ഇരുവരും  പ്രണയിച്ചത് ആരും അറിഞ്ഞിരുന്നില്ല എന്നും കല്യാണം കഴിഞ്ഞ് കുറെ കഷ്ടപ്പാടുകളുമുണ്ടായിരുന്നുവെന്നും  ആത്മഹത്യശ്രമം വരെ നടത്തിയിട്ടുണ്ടെന്നാണ് പൗളി ഒരിക്കൽ  തുറന്നു പറഞ്ഞത്.