ആ സമയത്ത് എന്തൊരു അമ്മയാണ് താൻ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേർളി മാണി. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. അഭിനയം പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ബിഗ് ബോസ്സിൽ മത്സരാർത്ഥിയായ എത്തിയപ്പോൾ ആണ് പേർളി മാണിയും ശ്രീനിഷും തമ്മിൽ പ്രണയത്തിൽ ആകുന്നത്. ഇരുവരും പരിപാടിയുടെ റേറ്റിങ്ങിനു വേണ്ടിയാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് കരുതിയവർക്ക് മുന്നിൽ ആണ് പരുപാടിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇരുവരും വിവാഹിതർ ആയത്.

അധികം വൈകാതെ തന്നെ ഇരുവരുടേയും ഇടയിലേക്ക് നിലയും വരുകയായിരുന്നു. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ ഇരുവരും പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രസവം കഴിഞ്ഞതിന് ശേഷമുള്ള തന്റെ മൂഡ് സ്വിങ്ങിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രസവം കഴിഞ്ഞതോടെ എനിക്ക് മൂഡ് സ്വിങ് ഉണ്ടാകാൻ തുടങ്ങി. ചിലപ്പോൾ ദേക്ഷ്യമായിരിക്കും, ചിലപ്പോൾ സങ്കടം, മറ്റു ചിലപ്പോൾ ഒരു കാര്യവുമില്ലാതെ കരച്ചിൽ വരും. തനിക്ക് തടി കൂടിയെന്നൊക്കെ ഓർത്ത് ഞാൻ വിഷമിക്കുമായിരുന്നു.

Pearle Maaney

ഒരിക്കൽ പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞു ശ്രീനി വീട്ടിൽ വന്നു. എന്നെ ഒന്ന് കെട്ടി പിടിച്ചതിന് ശേഷം ശ്രീനി മറ്റുള്ളവരോട് സംസാരിക്കാൻ തുടങ്ങി. അത് എനിക്ക് ഒരുപാട് വിഷമമായി. ഞാൻ കരയാൻ തുടങ്ങി. അത് കണ്ടു ശ്രീനി പറഞ്ഞത് നീ കാരയല്ലേ, അത് കണ്ടാൽ കുഞ്ഞിന് വിഷമം ആകുമെന്നാണ്. അത് കേട്ടപ്പോൾ എനിക്ക് വീണ്ടും സങ്കടമായി. എന്തൊരു അമ്മയാണ് ഞാൻ എന്നോർത്ത്. ചിലപ്പോഴെക്കെ എന്റെ മമ്മി പറയും ഒന്ന് എഴുന്നേറ്റ് പോടീ, നിന്റെ കളികണ്ടാൽ തോന്നും ഇവിടെ വേറെ ആരും പ്രസവിക്കാറില്ല എന്ന് ഒക്കെ, പെട്ടന്ന് ആയിരിക്കും മൂഡ് മാറുന്നത്. ആ സമയത്ത് ഞാൻ ചിന്തിക്കുന്നത് ഒക്കെ തെറ്റായിട്ടുളള കാര്യമായിരിക്കും എന്നുമാണ് പേർളി പറയുന്നത്.

Devika Rahul