ഇന്ന് കാണുന്നതെല്ലാം ഞാൻ സ്വയം വളർത്തിയെടുത്തതാണ്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. അഭിനയം പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ബിഗ് ബോസ്സിൽ മത്സരാർത്ഥിയായ എത്തിയപ്പോൾ ആണ് പേർളി മാണിയും ശ്രീനിഷും തമ്മിൽ പ്രണയത്തിൽ ആകുന്നത്. ഇരുവരും പരിപാടിയുടെ റേറ്റിങ്ങിനു വേണ്ടിയാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് കരുതിയവർക്ക് മുന്നിൽ ആണ് പരുപാടിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇരുവരും വിവാഹിതർ ആയത്.

Pearle Maaney

അധികം വൈകാതെ തന്നെ ഇരുവരുടേയും ഇടയിലേക്ക് നിലയും വരുകയായിരുന്നു. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ ഇരുവരും പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ പേർളി രണ്ടാമതും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും അടുത്തിടെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം പേർളി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. പത്താം ക്‌ളാസ് റിസൾട്ട് വന്നപ്പോൾ പേർളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ പതതാം ക്ലാസ് റിസൾട്ട് വന്നപ്പോൾ ഞാൻ എന്റെ പത്താം ക്ലാസ് റിസൾട്ട് വന്ന കാലമാണ് ഓർക്കുന്നത്. അന്ന് ഞാൻ പത്താം ക്ലാസിൽ ജസ്റ്റ് പാസ് ആയിരുന്നു. നിരവധി പേരാണ് എന്നെ കുറ്റപ്പെടുത്തിയത് അന്ന്. ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് അവർ അന്ന് വിധി എഴുതി. എന്നാൽ എന്റെ ഉള്ളിലെ കഴിവുകൾ എന്താണെന്ന് തിരിച്ച് അറിഞ്ഞു അതിനെ വളർത്തിയെടുത്തത് ഞാൻ തന്നെയാണ്. ഇന്ന് കാണുന്നത് എല്ലാം ഞാൻ സ്വയം വളർത്തി എടുത്തതാണ്. അന്ന് എന്നെ ഒന്നിനും കൊള്ളില്ല എന്ന് വിധിയെഴുതിയവർ ഇന്ന് ഞങ്ങടെ കൊച്ച് എന്ന് ആണ് എന്നെ പരിചയപ്പെടുത്തുന്നത്. ഇപ്പോഴത്തെ പത്തിന്റെ റിസൾട്ട് എനിക്ക് സന്തോഷം ഉണ്ടെന്നും പേർളി പറയുന്നു.

Devika Rahul