നടിയും അവതാരികയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതമായ നടിയാണ് പേളി മാണി. ഇപ്പോൾ പേളി തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ച പോസ്റ്റ് വൈറൽ ആയി മാറുകയാണ്. തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേർന്നു കൊണ്ടാണ് പേളി തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പേളിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ
എന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന, എന്നെ ഏറ്റവുമധികം പഠിപ്പിച്ച, എന്നോട് ഏറ്റവുമധികം ക്ഷമ കാണിച്ച, എനിക്ക് വേണ്ടി ഏറ്റവുമധികം കരഞ്ഞ, ഏറ്റവുമധികം സന്തോഷിച്ച, എനിക്കായി ഭക്ഷണം പാകം ചെയ്തു തരികയും എന്നെ ഏറ്റവുമധികം പരിചരിക്കുകയും ചെയ്ത വ്യക്തിക്ക്, ഞാന്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ എന്നെ കാണുകയും അറിയുകയും ചെയ്ത ഒരേ ഒരാള്‍ അമ്മയാണ്. ചില സമയങ്ങളില്‍ എന്റെ മനസ്സല്പം തളര്‍ന്നാല്‍ അമ്മ എന്നെ വിളിച്ചു ഓരോ തമാശകള്‍ പറയും. ഇത്ര ദൂരെ ഇരുന്നുകൊണ്ട് എന്റെ മനസ് മനസിലാക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ അത്ഭുതപെടാറുണ്ട്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു അമ്മ…
നമ്മുടെ കുടുംബത്തിലെ ഏറ്റവും ശാന്തയായ വ്യക്തിയാണ് അമ്മ. അമ്മയെ കണ്ട് പഠിച്ചുകൊണ്ട് ആ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും അനുകമ്ബയുടെയും പാഠങ്ങള്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ കൊത്തിവച്ചിട്ടുണ്ട്.