Categories: Film News

നിങ്ങളിൽ ആർക്കാ നന്നായി ഉമ്മ കൊടുക്കാൻ അറിയുക ? റിലേഷന്ഷിപ്പിലെ രഹസ്യങ്ങളുമായി പേളിയും ശ്രീനിഷും

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാകുകുയായിരിക്കുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പ്രേക്ഷകരുടെ കൂടെ പങ്കു വെക്കാറുണ്ട്, പേളിയും ശ്രീനിഷും പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ പേളിയുടെ വീട്ടിലാണുള്ളത്. കുടുംബത്തോടൊപ്പമുള്ളതും ശ്രീനിഷിനൊപ്പ മുള്ളതുമായ നിരവധി ഫോട്ടോസും വീഡിയോസും ഇതിനകം പേളി പുറത്ത് വിട്ട് കഴിഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് ഉറക്കം പോലുമില്ലെന്ന് തെളിയിക്കുന്നൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

ഉറങ്ങാതിരിക്കുമ്ബോള്‍ ഞങ്ങള്‍ ചെയ്യുന്നത് ഇതാണെന്ന് പറഞ്ഞ് കൊണ്ട് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വിശേഷങ്ങളുമായിട്ടാണ് പേളിയും ശ്രീനിഷും എത്തിയത്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങള്‍ തന്നെയാണ് ശ്രീനി.. എന്ന് എഴുതി കൊണ്ടായിരുന്നു വീഡിയോ പേളി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവുമധികം വൈറലായി കൊണ്ടിരിക്കുന്ന ഫണ്ണി ചോദ്യത്തോരങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് കൊണ്ട് എത്തിയതായിരുന്നു താരദമ്ബതികള്‍.കപ്പിള്‍സിന് വേണ്ടിയൊരുക്കിയ ചോദ്യത്തോരങ്ങളായിരുന്നു. റിലേഷന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തമാശക്കാരന്‍ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. പേളി എന്ന് തന്നെ രണ്ട് പേരും പറഞ്ഞു. ആരാണ് ഫുഡ് ഉണ്ടാക്കുന്നത്? കൂടുതല്‍ ടാലന്റ് ആര്‍ക്കാണ്?,

ആരാണ് സാഹസികത ഇഷ്ടപ്പെടുന്നത്?, കൂടുതല്‍ പൈസ ചിലവഴിക്കുന്നത് ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പേളി എന്നായിരുന്നു ഉത്തരം.എന്നാല്‍ ആരാണ് ഏറ്റവും നന്നായി ചുംബിക്കുന്നതെന്ന് ചോദിപ്പോള്‍ ശ്രീനിഷ് എന്ന് തന്നെയായിരുന്നു രണ്ട് പേരുടെയും ഉത്തരം. എല്ലാ ചോദ്യങ്ങള്‍ക്കും ആസ്വദിച്ചാണ് ഇരുവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാല്‍ അവസാനത്തെ ചോദ്യം കുഴപ്പിക്കുന്നതായിരുന്നു. നിങ്ങളില്‍ ആരാണ് ആദ്യം മരിക്കുന്നതെന്നായിരുന്നു ലാസ്റ്റ് ചോദ്യം. താന്‍ ആണെന്ന് സൂചിപ്പിച്ച്‌ ശ്രീനിഷ് കൈ പൊക്കിയെങ്കിലും അത് തട്ടി മാറ്റി ചോദ്യം ചോദിക്കുന്ന ആള്‍ക്ക് നേരെയാണ് പേളി കൈ ചൂണ്ടിയത്.

മാത്രമല്ല അവസാനത്തെ ചോദ്യം മാത്രം തനിക്ക് ഇഷ്ടമായിട്ടില്ലെന്നും പേളി സൂചിപ്പിച്ചു.പേളിയുടെ ഈ വീഡിയോ പോസ്റ്റിന് താഴെ ശ്രീനിഷും കമന്റുമായി എത്തിയിരുന്നു. ഒപ്പം റിമി ടോമിയും സ്വാസിക വിജയിയും ശ്രീനിഷിന്റെ സഹോദരിയും കമന്റുകളുമായി എത്തിയിരുന്നു. ഒരുപാട് പേര്‍ ചോദ്യോത്തരങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും കമന്റിലൂടെ പേളി തന്നെ ഉത്തരം പറയുകയും ചെയ്തിരുന്നു. എന്തായാലും ഇതുവരെ പുറത്ത് വിട്ടതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന താരദമ്ബതികളുടെ വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago