Film News

നിലക്കുട്ടിയ്ക്ക് അനുജത്തി കുട്ടി എത്തി!!! സന്തോഷ വാര്‍ത്ത പങ്കിട്ട് ശ്രീനിഷ്

ആരാധകരേറെയുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്ബോസ് മലയാളം സീസണിലൂടെ ജീവിതത്തില്‍ ഒന്നായവരാണ് താരങ്ങള്‍. ഇപ്പോഴിതാ താരദമ്പതികളുടെ പുതിയ സന്തോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കുടുംബത്തിലേക്ക് പുതിയ സന്തോഷം എത്തിയിരിക്കുകയാണ്. നിലക്കുട്ടി ചേച്ചിയായിരിക്കുന്ന സന്തോഷ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. പെണ്‍കുഞ്ഞാണ് ശ്രീനിഷിനും പേളിയ്ക്കും പിറന്നത്. ശ്രീനിഷ് ആണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് സോഷ്യലിടത്ത് കുറിച്ചു.

‘ഞങ്ങള്‍ വീണ്ടുമൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുപാട് നന്ദി’ എന്ന് സന്തോഷം പങ്കുവച്ച് ശ്രീനിഷ് കുറിച്ചു. നിരവധി പേരാണ് താരകുടുംബത്തിന് ആശംസകളുമായി എത്തുന്നത്.

2019ല്‍ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഷോയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും ഷോയില്‍ വച്ചാണ് പ്രണയം പറഞ്ഞത്. ഷോ കഴിഞ്ഞ ശേഷം വിവാഹനിശ്ചയവും അധികം വൈകാതെ വിവാഹവും നടന്നു.

നില ബേബിയെ പേളി ഗര്‍ഭിണി ആയ നിമിഷം എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്. ഏറെ ആരാധകരുള്ള കുഞ്ഞ് താരമാണ് നില ബേബി. മാസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് അറിയിച്ചത്. ബേബി ഷവര്‍ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

Anu B