നടന് ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ച് ഭീതി സൃഷ്ടിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടില്‍ എത്തിയാണ് കാറിലെത്തിയ സംഘം അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് നടന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ആയുധങ്ങളുമായാണ് മൂന്നംഗസംഘം എത്തിയത്. ഭാര്യ ഫ്ലാറ്റില്‍ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയത്. വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയെന്നും ബാല പറയുന്നു. കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെന്നും ഫ്ലാറ്റിലെ മറ്റുള്ളവര്‍ക്കും ഉപദ്രവമുണ്ടാക്കിയെന്നും താരംപറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാണെന്നും ബാല പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബാല കോട്ടയത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവമുണ്ടായത്, വീട്ടില്‍ ഒറ്റയ്ക്കായിരുന്ന എലിസബത്ത് ഭയന്ന് തന്നെ വിളിച്ചിരുന്നെന്നും ബാല പറയുന്നു.
കാറിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും സമീപത്തെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.