പല ഗെറ്റപ്പിൽ അഭിനേതാക്കൾ! ‘പെരുമാനി’യുടെ മോഷൻ പോസ്റ്റർ പുറത്ത് 

Follow Us :

വെത്യസ്ത ഗെറ്റപ്പിൽ എത്തുന്ന അഭിനേതാക്കളുടെ  പുതിയ ചിത്രം പെരുമാനി, ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ്  ഈ ചിത്രത്തിലെ അഭിനേതാക്കളുടെ ഗെറ്റപ്പ്, സണ്ണി വെയിൻ,ലുക്ക് മാൻ അവറാൻ, വിനയ് ഫോർട്ട് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പൻ  എന്ന ചിത്രത്തിന് ശേഷം മജു ഒരുക്കുന്ന പുതിയ ചിത്രമാണ് പെരുമാനി

പ്രധാന അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രത്തിലെ പോസ്റ്ററിൽ ഒരു വലിയ ആമയെയും കാണാൻ സാധിക്കും, ഈ കളർ ഫുൾ ആമയാണ്  ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ്, ഈ ചിത്രത്തിന്റെ പ്രേമയം  എന്ന് പറയുന്നത് തന്നെ പെരുമാനി എന്ന സ്ഥലത്തെ കുറിച്ചും, അവിടെ ജീവിക്കുന്ന മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ്

 

സംവിധായകൻ മജു  തന്നെയാണ് ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും, സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്, ചിത്രത്തിൽ അനാർക്കലി മരക്കാർ ആണ് നായിക ആയി എത്തുന്നത്, മെയ് മാസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു