‘പോക്കിരി രാജക്ക്’  ശേഷം മമ്മൂട്ടിയും,പൃഥ്വിയും മറ്റൊരു പുതിയ ചിത്രത്തിലെത്തുന്നു 

സംവിധായകൻ വൈശാഖിന്റെ ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ  ഒന്നിച്ചഭിനയിച്ച ‘പോക്കിരിരാജ’,  ഈ ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു  നേടിയത്, 2010 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്യ്തത്, പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്…

സംവിധായകൻ വൈശാഖിന്റെ ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ  ഒന്നിച്ചഭിനയിച്ച ‘പോക്കിരിരാജ’,  ഈ ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു  നേടിയത്, 2010 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്യ്തത്, പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജ് , മമ്മൂട്ടിയും ഒന്നച്ചഭിനയിക്കുന്ന മറ്റൊരു പുതിയ ചിത്രം എത്തുന്നു എന്നാണ് ഇപ്പോൾ എത്തുന്ന റിപോർട്ടുകൾ. ഒരു നവാഗത സംവിധായകന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത് എന്നാണ് ഓ ടി ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്

എന്നാൽ ഈ ഒരു വാർത്തയുടെ സത്യാവസ്ഥ ഒദ്യോഗികമായി ആരും പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ പൃഥ്വിരാജിന്റെ ആടുജീവിതം ഇപ്പോൾ തീയറ്ററുകളിൽ  മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച കളക്ഷനുകളാണ് ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നതും

എന്നാൽ മമ്മൂട്ടി ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ ടർബോ എന്ന ചിത്രത്തിന്റെ ഭാഗമായി സ്ക്രീനിലേക്ക് എത്തുകയാണ്, മമ്മൂട്ടിയുടെ ടർബോ ഒരു ആക്ഷൻ കോമഡി എന്റർടൈനർ ചിത്രമാണ്, വൈശാഖ് സംവിധാനം ചെയ്യ്ത ടർബോയുടെ തിരക്കഥകൃത്ത് മിഥുൻ മാനുവൽ തോമസ് ആണ്, ചിത്രം ജൂൺ 13  നെ തീയറ്ററുകളിൽ എത്തുകയാണ്