Film News

ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റാൻ ഹർജി! തീരുമാനം സെൻസർബോർഡിന്

രതീഷ് രഘു നന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്യ്ത ദിലീപ് ചിത്രമാണ് തങ്കമണി, ഇപ്പോൾ ചിത്രത്തിന്റെ പേര് മാറ്റണം എന്നവശ്യപ്പെട്ട് കൊണ്ട് നൽകിയ ഹർജിയിൽ അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല സെൻസർബോർഡിന് നല്കിയിരിക്കുകയാണ് ഹൈക്കോടതി, സെൻസർ നടപടികൾക്ക്സ്റ്റേ  ഇല്ല, ഈ ചിത്രം കണ്ടതിനു ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാമെന്നാണ് ഹൈ കോടതി ഉത്തരവ് നല്കിയിരിക്കുന്നത്, ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേഷകരെല്ലാം.

ഇനിയും ചിത്രത്തിന്റെ സെൻസർ നടപടികൾക്ക് ശേഷം റിലീസ് തീയതി അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി, ചിത്രത്തിന്റെ നിർമാതാക്കൾക്ക് വേണ്ടി ഹൈ കോടതിയിൽ ഹാജരായിരിക്കുന്നത് അഡ്വ മുഹമ്മദ് സിയാദ് ആണ്, സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും  ചേർന്നാണ് തങ്കമണി നിര്മിച്ചിരിക്കുന്നത്

ദിലീപിനൊപ്പം ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രണിത സുഭാഷും, നീത പിള്ളയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്, ഇവരെ കൂടാതെ അജ്മൽ ആമിർ, സന്തോഷ് കീഴാറ്റൂർ, സിദ്ധിഖ്, മനോജ് കെ ജയൻ, അസീസ് നെടുമങ്ങാട്, മേജർ രവി, മാളവിക മേനോൻ, അംബിക മോഹൻ, രമ്യ പണിക്കർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു,ദിലീപിന്റെ 148 മത്ത് ചിത്രമാണ് തങ്കമണി

 

Suji