മോഹന്‍ലാല്‍ അന്നങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍..!! ഇന്നസെന്റ് മരിച്ചുപോയേനെ..!! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

1994ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു പിന്‍ഗാമി. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമ മലയാള സിനിമയിലെ എക്കാലത്തേയും ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഒരു ഹിറ്റ് സിനിമയാണ്. മനോഹരമായ നിരവധി ലൊക്കേഷനുകളിലായി എടുത്ത സിനിമയുടെ ചിത്രീകരണ വേളയില്‍ നിനച്ചിരിക്കാതെ ഒരു അപകടം വന്നതിനെ കുറിച്ച് തുറന്ന പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സഹസംവിധായകന്‍. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ നടന്ന ഒരു അപകടത്തെ കുറിച്ചാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.

ചിത്രത്തിലെ ഓരോ വില്ലന്‍മാരേയും മോഹന്‍ലാല്‍ വധിക്കുന്ന വിധം സിനിമയില്‍ കാണിക്കുന്നുണ്ട്. അതില്‍ ചിത്രത്തിലെ പ്രധാന വില്ലനായ എഡ്വിന്‍ തോമസ് എന്ന കഥാപാത്രത്തെ മോഹന്‍ലാലിന്റെ കഥാപാത്രം കാറില്‍ ബോംബ് സെറ്റ് ചെയ്ത് റിമോട്ട് വഴിയാണ് കൊലപ്പെടുത്തുന്നത്. ബോംബ് ബ്ലാസ്റ്റ് നടക്കുന്നത് ഇന്നസെന്റിന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം നിന്ന് കാണുന്നത് പിന്‍ഗാമിയുടെ ക്ലൈമാക്സില്‍ കാണിക്കുന്നുണ്ട്.

ആ ബോംബ് ബ്ലാസ്റ്റ് നടക്കുമ്പോള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കാറിന്റെ ഡോര്‍ പറന്നുയര്‍ന്ന് ഇന്നസെന്റിന് നേര്‍ക്ക് വന്നു. പുക കാരണം ഇന്നസെന്റ് ഇത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇത് ശ്രദ്ധിക്കുകയും ഞൊടിയിടയില്‍ ഇന്നസെന്റിനെ മാറ്റുകയും ചെയ്തു.’ ‘ഇല്ലെങ്കില്‍ അന്ന് ഡോര്‍ ദേഹത്ത് പതിച്ച് ഇന്നസെന്റ് മരിച്ചുപോയേനെ. ആ ഡോര്‍ പറന്ന് വരുന്നത് ക്ലൈമാക്സിലും ശ്രദ്ധിച്ചാല്‍ കാണാം’

എന്നാണ് സഹസംവിധായകന്‍ ഷിബു ലാല്‍ പറയുന്നത്. മലയാളത്തിന് കിട്ടിയ എക്കാലത്തേയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്ന പിന്‍ഗാമി എന്ന ചിത്രത്തിന് പിറകില്‍ ഇങ്ങനെയൊരു കഥ ഉണ്ടായിരുന്നതിനെ കുറിച്ച് കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും.

 

Aswathy