സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യ്തു

Follow Us :

അയോധ്യ വിഷയത്തിൽ  ഗായകൻ സൂരജ് സന്തോഷ് പറഞ്ഞ കാര്യങ്ങൾക്ക് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, ഗായകനെതിരെ നിരവധി സൈബർ അറ്റാക്കുകൾ എത്തിയതോടെ താരം ഇതിനെ നിയമപരമായി നേരിടുമെന്നും പറഞ്ഞിരുന്നു, ഇതിനെ തുടർന്ന് ഗായകൻ പോലീസിൽ പരാതിയും കൊടുത്തിരുന്നു, ഇപ്പോൾ ആ പരാതിയുടെ പുറത്തു സൈബർ അറ്റാക്കിന്റെ പേരിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തിരിക്കുകയാണ്. എറണാകുളം സ്വാദേശിയായ ഉണ്ണികൃഷ്ണൻ എന്ന ആളിനെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്യ്തിരിക്കുന്നത്.

ഗായകനെ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും സോഷ്യൽ മീഡിയിൽ അധിഷേപിച്ചതിനുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ജാമ്യത്തിൽ പുറത്തുവിടുകയും ചെയ്യ്തു. അയോദ്ധ്യ പ്രശ്നത്തിൽ ചിത്രക്കെതിരെ സൂരജ് ചില വിമർശനങ്ങൾ ചുമത്തിയിരുന്നു, ഇതിനു പിന്നാലെ സൂരജിനും സോഷ്യൽ മീഡിയിൽ വലിയ തരത്തിൽ സൈബർ അറ്റാക്ക് ഉണ്ടാകുകയും ചെയ്യ്തു

എന്നാൽ മുൻപും തനിക്കെതിരെ സൈബർ അറ്റാക്കുകൾ എത്തിയിട്ടുണ്ടെന്നു ഗായകൻ പറഞ്ഞിരുന്നു എന്നാൽ ഇതിന് താൻ പരാതി നൽകുമെന്നും സൂരജ് പറഞ്ഞു, കൂടാതെ ഇത്തരം ആക്രമണങ്ങൾ തന്നെ തളർത്തില്ല എന്നും സൂരജ് തന്റെ സോഷ്യൽ  മീഡിയിൽ പങ്കുവെച്ചിരുന്നു. ചിത്രയെ വിമർശിച്ചതിന്റെ  പേരിൽ സൂരജിനെ ഗായകരുടെ സംഘടന ആയ സമയിൽ  നിന്നും മാറ്റിനിർത്തുകയും ചെയ്യ്തു