‘ഗെറ്റ്  സെറ്റ് ബേബി’യുടെ ലൊക്കേഷനിൽ പ്രത്യേക പൂജ നടത്തി ഉണ്ണി മുകുന്ദൻ! അയോധ്യയിൽ തനിക്ക് പോകാൻ കഴിഞ്ഞില്ലെന്ന് നടൻ 

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’, ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രത്യേക പൂജ നടത്തിയിരിക്കുകയാണ് നടൻ, തനിക്ക് അയോധ്യയിൽ പോകാൻ കഴിഞ്ഞില്ല അതിനാലാണ് ഈ പൂജ എന്നും നടൻ പറയുന്നു.…

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’, ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രത്യേക പൂജ നടത്തിയിരിക്കുകയാണ് നടൻ, തനിക്ക് അയോധ്യയിൽ പോകാൻ കഴിഞ്ഞില്ല അതിനാലാണ് ഈ പൂജ എന്നും നടൻ പറയുന്നു. ഇന്നായിരുന്നു അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ടചടങ്, എന്നെ സംബന്ധിച്ചു ഇന്ന് വളരെ പ്രധാന ദിവസമാണെന്നും നടൻ പറയുന്നു. ഒരുപാട് നാളായി കാത്തിരിക്കുന്ന ഒന്നാണ് രാം മന്ദിറിന്റെ നിർമാണ൦ കഴിഞ്ഞുള്ള പ്രതിഷ്ഠ ചടങ്ങു,

ഇന്ന് രാം മന്ദിറിന്റെ ഉത്ഘാടനം ആണ്, ഈ ദിവസം പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ട് തുടരുന്നതിനാൽ അയോധ്യയിൽ പോകാൻ കഴിഞ്ഞില്ല, അതിനാൽ ലൊക്കേഷനിൽ തന്നെ ഒരു സ്പെഷ്യൽ പൂജ നടത്തി തുടക്കം കുറിച്ചിരിക്കുകയാണ്. അയോധ്യയിൽ പോകാൻ താൻ വളരെ ആഗ്രഹിച്ചിരുന്നതാണ്, എന്നാൽ സിനിമയുടെ ഷൂട്ടിങ് കഴിയുമ്പോൾ ഞങ്ങൾ എല്ലാവരും അയോധ്യയിൽ പോയിരിക്കും ഉണ്ണി മുകുന്ദൻ പറയുന്നു

അത്‌കൊണ്ട് ലൊക്കേഷനിൽ പൂജ നടത്തി ശ്രീ രാമനെ വരവേറ്റ്, ഭാരതത്തിൽ ഉള്ളവർ കാത്തിരുന്ന ഒന്ന് തന്നെയാണ് ഈ ഒരു ചടങ്ങു. നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയവർക്ക്ആ  ഒരു ദർശനം ലഭിച്ചു കാണുമെന്ന് വിശ്വസിക്കുന്നു, മറ്റുള്ളവർ ടി വി യിൽ കണ്ടു കാണുമല്ലോ, ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി, നിഖില വിമൽ ആണ് നായികയായി എത്തുന്നത്