Film News

സിനിമയിൽ മോശം വേഷം ആയതുകൊണ്ട് വലിയ മേക്കപ്പ് വേണ്ടി വരുമെന്ന് ചിന്തിച്ചു, ആവേശത്തിലെ വേഷത്തെ കുറിച്ച് ;പൂജ മോഹൻരാജ്

ആവേശം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ രങ്കണ്ണയുടെ പിള്ളേരുടെ ചേച്ചിയായി സിനിമയിൽ വേഷമിട്ട പൂജ മോഹൻരാജിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൈംഗിക തൊഴില്‍ ചെയ്യുന്ന ഒരു സ്ത്രീയായാണ് , വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള കഥാപാത്രത്തെയാണ് പൂജ മോഹൻരാജ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്, ഇപ്പോഴിതാ ആവേശത്തിലെ തന്റെ കഥാപാത്രെക്കുറിച്ച് മനസു തുറക്കുകയാണ് പൂജ മോഹൻ രാജ്,

ഒരു സെക്‌സ് വര്‍ക്കറുടെ കാരക്ടര്‍ ആണെന്ന് കേട്ടപ്പോള്‍ സാധാരണ കാണുന്ന പോലെ ഓവര്‍ മേക്കപ്പും ഒക്കെ തനിക്ക്  വേണ്ടി വരുമെന്നാണ് ഞാൻ ചിന്തിച്ചത്, പക്ഷെ അത്തരത്തില്‍ ഒന്നും എന്റെ കഥാപാത്രത്തിന് വേണ്ടി വന്നില്ല ,പക്ഷെ കഥാപാത്രത്തെ എങ്ങനെയാകും ചെയ്യുക എന്ന് അറിയാത്തതു കൊണ്ട് താന്‍ ഗൂഗിള്‍ ചെയ്ത്  വരെ നോക്കി.

റെഡ് സ്ട്രീറ്റിന്റെ മുന്നില്‍ ഒക്കെ നില്‍ക്കുന്നവര്‍ പോലും വളരെ അണിഞ്ഞൊരുങ്ങി ഒക്കെ സെറ്റ് ആയിട്ടുള്ള രീതിയിലാണ് നില്‍ക്കുക. അതുകൊണ്ട് തന്നെ ഇതില്‍ എന്റെ ലുക്ക് എങ്ങനെയാകും എന്ന് സംശയമുണ്ടായിരുന്നു. ലുക് ടെസ്റ്റ് നടത്തിയപ്പോഴാണ് ഓ ഇങ്ങനെയാണ് ഈ കഥാപാത്രത്തെ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസിലായത്. കാരണം ആ പ്രൊഫഷനും ഒരു ഡിഗ്നിറ്റി ഉണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ പ്രൊഫഷന്‍ ആയിട്ടാണ് അത് കരുതപ്പെടുന്നത് നടി പറയുന്നു

Suji