Film News

എന്നിലെ നടന്  കണ്ടെത്തിയത് അദ്ദേഹമാണ്! ബാക്കിയെല്ലാം സംഭവിച്ചത് പിന്നാലെയാണ്, ഫഹദ് ഫാസിൽ

പലപ്പോഴും താൻ പരാചയത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ നടൻ ആണെന്ന് ഫഹദ് ഫാസിൽ പറഞ്ഞിട്ടുണ്ട്. കൈയെത്തും ദൂരത്തെ എന്ന ചിത്രത്തിൽ ആയിരുന്നു ഫഹദ് സിനിമയിലേക്ക് എത്തിയത്,എന്നാൽ ആ ചിത്രം വലിയ പരാജയം ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ ഫഹദിനെ ഒരുപാട് വിമർശനവും എത്തിയിരുന്നു, പിന്നീട് നീണ്ട ഇടവേളക്ക് ശേഷം ഫഹദ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ആവേശം മികച്ച പ്രേക്ഷക പ്രതികരണമായി മുന്നേറുകയാണ്

ഇപ്പോൾ നടൻ സിനിമയിലേക്ക് എത്തപെട്ടതിന് കുറിച്ച് തുറന്നു പറയുകയാണ്. കഴിവുള്ള നിരവധി പേരെ സിനിമയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് തന്റെ വാപ്പയെന്നും, അതുകൊണ്ട് അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടില്ലെന്ന് തനിക്ക് തെളിയിക്കണമായിരുന്നെന്നും ഫഹദ് ഫാസിൽ പറയുന്നു. കൂടാതെ വാപ്പയാണ് തന്റെയുള്ളിലെ നടന്റെ റിഥത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതെന്നും ഫഹദ് പറയുന്നു

കഴിവുള്ള ഒരുപാട്പേരെ ബാപ്പ ഈ ഇന്ഡസ്ട്രിക്ക് നൽകിയിട്ടുണ്ട്. അദ്ദേഹത്തിനു തെറ്റു പറ്റിയിട്ടില്ലെന്നു എനിക്കു തെളിയിക്കണമായിരുന്നു. അതെന്റെ ഉപബോധമനസിൽ ഉണ്ടായിരുന്നിരിക്കണം. ഞാൻ പോലും അറിയാതെ അതെന്റെ മനസിൽ കയറിക്കൂടിയതാകും. ഓർമ വച്ച കാലം മുതൽ കാണുന്നത് സിനിമയാണ്. വാപ്പയും സിദ്ദീഖ് ലാലുമായുള്ള സംഭാഷണങ്ങൾ എനിക്കോർമയുണ്ട്. ആ സമയത്തെ വീട്ടിലെ വർത്തമാനങ്ങൾ ഓർമയുണ്ട്. അവരുടെ തിരക്കഥാ ചർച്ചകൾ, അതു ഞാൻ നോക്കി നിന്നത്ഇതെല്ലാം എനിക്ക് ഓർമയുണ്ട്.അദ്ദേഹം അത് അന്നേ മനസിലാക്കിയിരുന്നു. അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്. ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്. ഫഹദ് പറയുന്നു

 

Suji