വാർദ്ധക്യം ആയില്ലേ,ആരെങ്കിലും നമ്മളെ നോക്കണമല്ലോ അതുകൊണ്ടു അങ്ങനെ ചെയ്‌തേ പറ്റൂ , മരിക്കുന്നതിന് മുൻപ് പൂജപ്പുര രവി പറഞ്ഞത് 

Follow Us :

നിരവധി മലയാള സിനിമകളിൽ ഒരുപാടു വേഷങ്ങൾ ചെയ്യ്ത നടൻ പൂജപ്പുര രവി(86 ) കഴിഞ്ഞ ദിവസം ആയിരുന്നു അന്തരിച്ചത്. മറയൂരിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്, ഗപ്പി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ ഒരു അടുത്ത സമയത്തു ആയിരുന്നു തന്റെ  പ്രിയപ്പെട്ട സ്ഥലമായ പൂജപ്പുര വിട്ടു മറയൂരിലേക്ക് അദ്ദേഹം പോയത് , അദ്ദേഹം പേരിനോട് ചേർന്ന തന്റെ പ്രിയ സ്ഥലം വിട്ടുപോകുന്ന വേദനയും സോഷ്യൽ മീഡിയിൽ വാർത്തയായി എത്തിയിരുന്നു.

അദ്ദേഹം തിരുവനന്തപുരത്തുള പൂജപ്പുരയിൽ ആയിരുന്നു ജനിച്ചത്, രവീന്ദ്രൻ നായർ എന്ന അദ്ദേഹത്തിന്റെ യാതാർത്ഥ പേരിൽ തന്റെ പൂജപ്പുര എന്നുള്ള സ്ഥലം ഇഷ്ട്ടമായതു കൊണ്ട് തന്നെ അദ്ദേഹം പൂജപ്പുര രവി എന്ന പേര് പോലും സ്വീകരിച്ചത്. 40 വര്ഷം മുൻപ് വെച്ച തന്റെ പൂജപ്പുരയിലെ തന്റെ വീട്ടിൽ നിന്നും പോകാൻ അദ്ദേഹത്തിന് ഒരുപാട് വിഷമം ആയിരുന്നു.

പൂജപ്പുരയിലെ തന്റെ വീട്ടിൽ നിന്നും മകനും കുടുംബവും യാത്ര തിരിച്ചപ്പോൾ അദ്ദേഹത്തെ തന്റെ മകളുടെ സ്ഥലമായ മറയൂരിലേക്ക് പോകാൻ തീരുമാനിച്ചു, വേദനയോട് ആണ് അദ്ദേഹം തന്റെ ജന്മനാടായ പൂജപ്പുരയിൽ നിന്നും മടങ്ങിയത്, അന്ന് അദ്ദേഹം പറഞ്ഞത് വാർദ്ധക്യം ആയി , ഇപ്പോൾ 82  വയസ്സ് ആയി ആരെങ്കിലും  നമ്മളെ നോക്കേണ്ട അതുകൊണ്ടു തന്റെ ഇഷ്ടസ്ഥലമായ പൂജപ്പുര വിട്ടു പോകണം. അദ്ദേഹം ഒരുപാടു സങ്കടപെട്ടാണ് മകൾ ലക്ഷ്മിക്കൊപ്പം മറയൂരിലേക്ക് പോയത്.