ആദ്യം നയൻതാരയോട് പറഞ്ഞ കഥ ആയിരിക്കില്ല പടം എടുത്തപ്പോൾ ഉള്ളത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്ന ലേബൽ മാറ്റി നിർത്തി തന്റെ പേരിൽ അറിയപ്പെടാൻ ആണ് ധ്യാൻ എന്നും ശ്രമിച്ചിട്ടുള്ളത്. ആ ശ്രമം വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് തന്നെ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്ന ലേബൽ മാറ്റി നിർത്തി തന്റെ പേരിൽ അറിയപ്പെടാൻ ആണ് ധ്യാൻ എന്നും ശ്രമിച്ചിട്ടുള്ളത്. ആ ശ്രമം വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം. കാരണം നടനായും സംവിധായകൻ ആയും എല്ലാം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിരിക്കുയാണ് ധ്യാൻ. ഒരു നടൻ എന്ന നിലയിൽ താൻ അഭിനയിച്ച ആദ്യ ചിത്രം മുതൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്‌തു. ഒരു ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിലേക്ക് തിരിച്ച് എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

ആ നിലയിലും ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എപ്പോഴും ധ്യാനിന്റെ എല്ലാ ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആകാറുണ്ട്. എന്ത് കാര്യങ്ങളും നർമ്മം ചേർത്ത് പറഞ്ഞു ഫലിപ്പിക്കാനുള്ള ധ്യാനിന്റെ കഴിവ് ആണ് അതിന്റെ കാരണം. അത് കൊണ്ട് തന്നെ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് എല്ലാം ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ ധ്യാനിനെ കുറിച്ച് അജു വർഗീസ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അജുവും ധ്യാനും ഓഫ് സ്ക്രീനിലും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. അത് കൊണ്ട് തന്നെ ഇരുവരും അഭിമുഖങ്ങളിൽ പരസ്പ്പരം ട്രോളാരുമുണ്ട്.

അത്തരത്തിൽ അജു ധ്യാനിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇവന്റെ കയ്യിൽ കള്ളത്തരങ്ങൾ ഉള്ളത് കൊണ്ടാണ് വെറും ഒരു മണിക്കൂർ കൊണ്ട് നയൻതാരയുടെ ഡേറ്റ് കിട്ടിയത് എന്നും നയന്താരയോട് ആദ്യം പറഞ്ഞു അവരുടെ ഡേറ്റ് വാങ്ങിയ കഥ അല്ലെന്നു തോന്നുന്നു ശരിക്കും അവൻ ലവ് ആക്ഷൻ ഡ്രാമയിൽ ഷൂട്ട് ചെയ്തത് എന്ന് തോന്നുന്നു. എന്തോ വലിയ കഥ ആണെന്ന് ഒക്കെ കരുതി ആയിരിക്കും നയൻതാര ഈ കഥയ്ക്ക് ഡേറ്റ് കൊടുത്തത്. ഇത് പോലെ കള്ളത്തരങ്ങൾ കയ്യിലുള്ളത് കൊണ്ടാണ് ഒരു മണിക്കൂർ കൊണ്ട് നയൻതാരയുടെ ഡേറ്റ് ഇവൻ വാങ്ങിച്ചെടുത്തത് എന്നും കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും ഒരുപാട് ആരാധകരെ അവൻ സ്വന്തമാക്കിയത് കാര്യങ്ങൾ നർമ്മ ചേർത്ത് പറഞ്ഞു ഭലിപ്പിക്കാനുള്ള കഴിവിൽ കൂടി ആണെന്നും അത് അങ്ങനെ ആർക്കും അത്ര പെട്ടന്ന് കിട്ടുന്ന കഴിവ് അല്ല എന്നും അജു പറയുന്നു.