എന്തിനാണ് നീ എന്നെ എപ്പോഴും ഇങ്ങനെ കരയിപ്പിക്കുന്നത്!

മലയാള സിനിമയിൽ മാതൃക ദാമ്പത്യം നയിക്കുന്ന ദമ്പതികളിൽ ഒരാൾ ആണ് ഇന്ദ്രജിത് സുകുമാരനും പൂർണ്ണിമയും. പൂര്ണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. അച്ഛനെയും അമ്മയെയും പോലെ തന്നെ താരമാണ് ഇവരുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് എന്ന പാത്തു. പാത്തുവിന് ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ മുകളിൽ ഫോള്ളോവെഴ്സ് ആണ് ഉള്ളത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ… ലാ ലാ ലാ.. ലാലേട്ടാ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആണ്.

ഇപ്പോഴിതാ പ്രാർത്ഥന പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മാലിക്കിലെ തീരമേ എന്ന് തുടങ്ങുന്ന ഒരു ഗാനം ആലപിക്കുന്ന വീഡിയോ ആണ് പ്രാർത്ഥന ഇപ്പോൾ  പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഗാനം കേട്ട് പ്രാർത്ഥനയ്ക്ക് ആശംസകളുമായി എത്തിയത്. മകളുടെ ഗാനത്തിന് അഭിപ്രായം പറയാൻ പൂർണ്ണിമയും മറന്നില്ല. എന്തിനാണ് നീ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത് എന്നാണ് പ്രാർത്ഥനയുടെ പാട്ട് കേട്ട് വീഡിയോയ്ക്ക് താഴെ പൂർണ്ണിമ കുറിച്ചത്. മകളുടെ പാട്ട് കേട്ട് സന്തോഷം കൊണ്ട് താൻ കരയുന്നു എന്നാണ് പൂർണിമ പറഞ്ഞിരിക്കുന്നത്. പ്രാർത്ഥനയുടെ പാട്ടും അതിനു പൂർണ്ണിമയുടെ അഭിപ്രായവും എല്ലാം ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്.

പ്രാർത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്. അടുത്തിടെ പ്രാർത്ഥന പകർത്തിയ ഇന്ദ്രജിത്തിന്റെ വീഡിയോ പൂർണിമ ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിവസം പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രിയാണ് പ്രാർത്ഥന. ഫാഷൻ സെൻസുള്ള പാത്തു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയുടെ ചിത്രങ്ങൾക്ക് താഴെ പോസിറ്റീവ് കമെന്റുകൾ ആണ് ലഭിക്കുന്നതെങ്കിലും സൈബർ ഞരമ്പൻമാരുടെ കണ്ണുകൾ പ്രാർത്ഥനയിലേക്കും എത്താറുണ്ട്. അത്തരത്തിൽ ചിലർ താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്താറുണ്ട്. എന്നാൽ അവയൊന്നും പ്രാർത്ഥന കാര്യമാക്കാറില്ല.

Sreekumar R