അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരം ലഭിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ജീവിതത്തിലേത് പോലെ തന്നെ സിനിമകളിലും താരത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരായിരുന്നു. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഈ വിശേഷങ്ങളോടൊപ്പം പൂര്‍ണിമയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ സാരിയിലുള്ള ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ..
പൂര്‍ണിമയുടെ തന്നെ ഡിസൈനിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. വാട്ട് പി വെയര്‍സ്, പ്രാണ എന്നാണ് പൂര്‍ണിമ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സ്വന്തമായ ബിസിനസ് സംരംഭമാണ് പ്രാണ ഫാഷന്‍ ബൊട്ടിക്ക്. താരം അണിയുന്ന ഒരുവിധം വസ്ത്രങ്ങളെല്ലാം സ്വന്തമായി ഡിെൈസന് ചെയ്തവ തന്നെയാണ്. ഇങ്ങനെ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച് എത്താനും വേണം ഒരു ഭാഗ്യം എന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, തുറമുഖം ആണ് പൂര്ണിമയുതേടായി ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. ഈ സിനിമയുടെ പ്രമോഷന് പരിപാടികളിലും സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരം പലപ്പോഴും എത്താറുള്ളത്. നാളുകള്‍ക്ക് ശേഷം താരത്തെ ബിഗ് സ്ക്രീനില്‍ കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. ഒരു ഉമ്മയുടെ വേഷത്തിലാണ് താരം സ്ക്രീനില്‍ എത്തുക.
രാജിവ് രവി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ നിവിന്‍ പോളി അടക്കമുള്ള വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബിഗ് സ്ക്രീനില്‍ ഉമ്മയുടെ മുഖം കാണാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പൂര്‍ണിമയ്ക്ക് ആശംസകള്‍ അറിയിച്ച് ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…