ദിലീപിനെയും കാവ്യയെയും ഇഷ്ടപ്പെടുന്നവർ ഇപ്പോഴുമുണ്ട്!

കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ദിലീപിനും കാവ്യയ്ക്കും നേരെ ഉണ്ടായത്. എന്നാൽ ആ വിമർശനങ്ങൾക്ക് ഇരുവരും പ്രതികരണം ഒന്നും അറിയിച്ചില്ലെങ്കിലും ഇരുവരുടെയും ആരാധകർ വിമർശകർക്ക് തക്ക മറുപടി തന്നെയാണ് നൽകിയത്. ആരാധകർ തന്നെ പ്രതികരിക്കാൻ തുടങ്ങിയതോടെ വിമർശകരും പതിയെ മുങ്ങുകയായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് നന്ദി അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഇരുവരുടെയും ഫാൻസ്‌ പ്രവർത്തകർ. ഇവരുടെ ഫാൻസ്‌ ഗ്രൂപ്പുകളിൽ കൂടിയാണ് പ്രവർത്തകർ ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

ദിലീപിനെയും കാവ്യാമാധവനെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന് ചിലര്‍ക്കൊക്കെ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ആരംഭിച്ച ഈ പേജ് ഇന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് കൈവരിക്കുന്നത്. ഞങ്ങളിടുന്ന മിക്ക പോസ്റ്റുകളും നിമിഷ നേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് അറിയുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് പ്രവർത്തകർ കഴിഞ്ഞ ദിവസം ഫാൻസ്‌ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ്. കുറിപ്പിനെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. ഇപ്പോഴും ദിലീപിനും കാവ്യയ്ക്കും ആരാധക പിന്തുണ ഉണ്ടന്നതിന്റെ തെളിവാണ് ഇത് എന്നും സോഷ്യൽ മീഡിയയും പറയുന്നു.

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന വീഡിയോ കോളിൽ കാവ്യയും ദിലീപും പങ്കെടുത്തിരുന്നു. സ്വാഭാവികമായി കടന്നു പോയ വീഡിയോ കോളിലേക്ക് എന്നാൽ അപ്രതീക്ഷിതമായി  ഇരുവരുടെയും മകൾ മഹാലക്ഷ്മി കടന്നു വരുകയായിരുന്നു. മഹാലക്ഷ്മിയുടെ വരവോടു കൂടി വീഡിയോ കോൾ ഫാൻസ്‌ പേജുകളിലും വലിയ രീതിയിൽ ശ്രദ്ധ നേടുകയായിരുന്നു. അമ്മെ മുടികെട്ടിതാ എന്ന് പറഞ്ഞു കൊണ്ടാണ് മഹാലക്ഷ്മി കടന്നു വന്നത്. മഹാലക്ഷ്മിയെ കണ്ടതോടെ ആരാധകരും ആവേശത്തിൽ ആയി. കുറെ നാളുകൾക്ക് ശേഷം മഹാലക്ഷ്മിയെ കണ്ട സന്തോഷം പങ്കുവെച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുന്നു. പിന്നെ മഹാലക്ഷ്മിയും കാവ്യയ്ക്കും ദിലീപിനും ഒപ്പം കൂടുകയായിരുന്നു. ആദ്യമായാണ് ദിലീപ് കുടുംബത്തിനൊപ്പം ഒന്നിച്ച് ഒരു ലൈവിൽ എത്തുന്നത്. മനോഹരമായി ചിരിച്ച് കൊണ്ട് പാട്ടുപാടുന്ന മഹാലക്ഷ്മി ക്ഷണ നേരം കൊണ്ട് ആരാധകരുടെ ഹൃദയം കൈവരുകയും ചെയ്തു. എന്നാൽ പെട്ടന്നാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കും നേരെ വിമർശനങ്ങൾ ഉയർന്നത്. ഇതോടെ ആരാധകർ ഇടപെടുകയായിരുന്നു.

Devika Rahul