ദസറ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചയാളാണ് ശ്രീകാന്ത് ഒഡേല. നാനി നായകനായി എത്തിയ ശ്രീകാന്ത ഒഡേലയുടെ ദസറ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ശ്രീകാന്ത് ഒഡേലയുടെ അടുത്ത ചിത്രം ഏതായിരിക്കും ആരായിരിക്കും ചിത്രത്തിൽ നായകൻ ആയി എത്തുക എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. പ്രഭാസിനെ കണ്ട് പുതിയ ചിത്രത്തിന്റെ കഥ അവതരിപ്പിക്കാൻ ശ്രീകാന്ത് ഒഡേല തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഒരു മാസ് പിരീഡ് ആക്ഷൻ ചിത്രത്തില്‍ പ്രഭാസിനെ നായകനാക്കാനാണ് ശ്രീകാന്ത് ഒഡേല പദ്ധതിയിടുന്നത്. നടൻ പ്രഭാസിനെ ഒരു സിനിമയുടെ കഥ കേള്‍പ്പിക്കാൻ ശ്രീകാന്ത് ഒഡേല അവസരം തേടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്നെ ഏത് നടനും ആഗ്രഹിക്കുന്ന വേഷമാണ് ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചത്. അന്നുവരെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസ് ബാഹുബലി 1, 2 എന്നീ ചിത്രങ്ങളിലൂടെ ഒറ്റയടിക്ക് പാന്‍ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു. എന്നാല്‍ വിജയത്തിന്റെ പടവുകള്‍ പലതും ഒറ്റയടിക്ക് ചാടിക്കയറിയപ്പോള്‍ ശാരീരികമായി അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ആവശ്യത്തിന് സമയം ലഭിക്കാതെ ശാരീരികമായ മേക്കോവര്‍ നടത്തിയതും തുടര്‍ച്ചയായ ഷെഡ്യൂളുകളില്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതുമൊക്കെയായിരുന്നു അതിന് കാരണം. കാല്‍മുട്ടുകളിലെ വേദനയായിരുന്നു പിന്നീടിങ്ങോട്ട് അദ്ദേഹത്തെ ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യം. ഇപ്പോഴിതാ അതിനായുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഇന്നലെ യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ് പ്രഭാസ്. ബാഹുബലിയില്‍ നിന്ന് ലഭിച്ച പരിക്ക് ആയിരുന്നെങ്കിലും പ്രഭാസ് ഇപ്പോഴാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനിടെ വരാനിരിക്കുന്ന സലാര്‍ ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…