വരദരാജ മന്നാറായ അതേ ആള് തന്നെയാണോ…വിശ്വസിക്കാനാവുന്നില്ല!! നജീബിന് ആശംസകള്‍ നേര്‍ന്ന് ദേവ!!

ആരാധകലോകം ഏറെ നാളായി കാത്തിരുന്ന ചിത്രം ആടുജീവിതം തിയ്യേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഹൃദയത്തിലേറ്റിയിരുന്നു. ആവേശം പകര്‍ന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരുന്നു. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടത്തിന് കൈയ്യടിയ്ക്കുകയാണ് ആരാധകലോകം ഒന്നടങ്കം.

ഇപ്പോഴിതാ പൃഥ്വിരാജിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ പ്രഭാസ്. ആടുജീവിതത്തിന്റെ ട്രെയിലര്‍ പങ്കുവച്ചാണ് പ്രഭാസിന്റെ കുറിപ്പ്. വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് പ്രഭാസ് കുറിച്ചത്.

എന്റെ സഹോദരാ, നിങ്ങള്‍ എന്താണ് ചെയ്തുവച്ചിരിക്കുന്നത്. വരദരാജ മന്നാറായ അതേ ആള് തന്നെയാണ് ഇതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആശംസകള്‍ സഹോദരാ. ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ഒരുപാട് സ്നേഹം. ബ്ലോക്ബസ്റ്റര്‍ ലോഡിങ്.- എന്നാണ് പ്രഭാസ് കുറിച്ചത്.

അതേസമയം പ്രഭാസിന് നന്ദി പറഞ്ഞ് പൃഥ്വിരാജും എത്തി. താങ്ക്യു ദേവ, വൈകാതെ പോര്‍കളത്തില്‍ കാണാം.- എന്നാണ് മറുപടിയായി പൃഥ്വിരാജ് കുറിച്ചു. പ്രശാന്ത് നീല്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയിരുന്നു.

മലയാളത്തിലെ ടോപ്പ് സെല്ലറായിരുന്ന ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലസി സ്‌ക്രീനിലെത്തിക്കുന്നത്. 2024ല്‍ സിനിമാപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ആടുജീവിതം. മാര്‍ച്ച് 28നാണ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്.

Anu

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

49 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago