Film News

പ്രഭാസ് നായകനായ ‘കൽക്കി’യിൽ ഇനിയും മലയാളത്തിന്റെ അന്നാ ബെന്നും! ഇതൊരു സ്വപനം തുല്യം നടി പറയുന്നു

പ്രഭാസ് നായകനായ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് കൽക്കി 2898 എം ഡി, ഈ തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകാൻ മലയാളത്തിലെ അന്നാ ബെൻ എന്ന നടിയും എത്തുന്നു, നാഗ് അശ്വിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഈ ചിത്രം തന്റെ ആദ്യ തെലുങ്ക് ചിത്രമാണെന്ന് നടി പറയുന്നു കൂടാതെ ഇത് തന്റെ സ്വപ്‍ന തുല്യമായ ചിത്രമെന്നും നടി കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി തന്നെ വിളിച്ചത് സംവിധായകൻ നാഗ് സാർ ആയിരുന്നു

അദ്ദേഹം എന്നോട് പറഞ്ഞത് ഈ കഥപാത്രം ചെയ്യാൻ താൻ അനുയോജ്യ ആണെന്നും , തനിക്ക് ഈ കഥാപാത്രം ഇഷ്ടമാണെന്നും ആണ്, ഈ കഥപാത്രത്തെ കുറിച്ചറിഞ്ഞപ്പോൾ എനിക്കും ഇഷ്ട്ടമായി, എനിക്ക് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി തന്നെ കാണുന്നു അന്ന പറയുന്നു , അതുപോലെ തന്റെ കരിയറിൽ ഇതുപോലരു വേഷം താൻ ചെയ്യ്തിട്ടില്ല, ശരിക്കും ആവേശം തോന്നിക്കുന്നുണ്ട്. എന്തായാലും സിനിമയിലെ ഈ കഥപാത്രം പ്രേഷകരുടെ മനസിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ തനിക്ക് നല്ല  വിശ്വാസമുണ്ടെന്നും നടി പറയുന്നു

ഇപ്പോൾ ചിത്രത്തിലെ എന്റെ ഭാഗം ഹൈദരാബാദിൽ വെച്ച് ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു, ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പ്രഭാസിന് കൂടാതെ അമിതാബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ, ദിഷ പഠാണി തുടങ്ങിയവരും അഭിനയിക്കുന്നു ,ചിത്രം മെയ് 9  നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്

 

 

Suji