ഒരുമാസം പ്രായമായ കുഞ്ഞുമായി തിരുപ്പതി ക്ഷേത്ര ദർശനം നടത്തി തെന്നിന്ത്യൻ താരം പ്രഭുദേവ. ഭാര്യ ഹിമാനിക്കൊപ്പമാണ് പ്രഭുദേവ ദര്‍ശനത്തിനെത്തിയത്. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നില്ക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വീഡിയോകളും ഫോട്ടോകളും വൈറലാണ്. കുഞ്ഞിന്റെ മുഖം ക്യാമറകളില്‍ കാണാത്ത വിധം തുണിയില്‍ മൂടിയാണ് പ്രഭുദേവയുടെ ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്. അമ്പതാം വയസില്‍ ഒരു കുഞ്ഞിന്റെ അച്ഛനായതില്‍ സന്തോഷ പ്രഭുദേവ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.
ഈ പ്രായത്തില്‍ ഞാന്‍ വീണ്ടുമൊരു അച്ഛന് ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു എന്നായിരുന്നു പ്രഭുദേവ പ്രതികരിച്ചത്.കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം എന്നും പ്രഭുദേവ പറഞ്ഞിരുന്നു.2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് ആണ് . 1995ലാണ് ഇരുവരും വിവാഹിതരായത്. 2008ല്‍ ഈ ബന്ധത്തിലെ മൂന്നു മക്കളില്‍ മൂത്ത മകന് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…