Film News

‘നേര് ‘സിനിമയിലേതുപോലെ ലാലേട്ടൻ യാതാർത്ഥ ജീവിതത്തിലും ഈ  നിലപാടുകൾ എടുത്തിരുന്നെങ്കിൽ! പ്രതികരണവുമായി ;പ്രകാശ് ബാരെ

സംവിധായകനും നടനുമായ പ്രകാശ് ബാരെ ഇപ്പോൾ നടി ആക്രമിച്ച കേസുമായി ബന്ധപെട്ടു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മോഹൻലാൽ അഭിനയിച്ച ഒരു ത്രില്ലർ ചിത്രമായിരുന്നു ‘നേര്.’ ഈ ചിത്രത്തിലെ സന്ദർഭങ്ങളെ നില നിർത്തിയാണ് സംവിധായകൻ ഈ കാര്യം പറയുന്നത്, നേര് സിനിമയിലേതുപോലെ ലാലേട്ടൻ യാതാർത്ഥ ജീവിതത്തിലും ഇത്തരം നിലപാടുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മലയാള സിനിമയിലെ എല്ലാ നടന്മാർക്കും ഒരു മാതൃക ആകുമെന്ന് പ്രത്യാശിച്ചു പോകുകയാണ്

ഈ സിനിമയിൽ ലാലേട്ടന്റെ കഥപാത്രം സിദ്ധിഖിന്റെ കഥപാത്രത്തോടെ പറയുന്ന വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. പീഡനത്തിന് ഇരയായവർ ഇങ്ങനെ ഒന്നും പെരുമാറില്ലന്ന് പറയുന്ന സിദ്ധിഖിന്റെ ഡിഫൻസ് വക്കീലിനോട് ലാലേട്ടൻ പറയുന്നത് പിന്നെ എങ്ങെനയാണ് പെരുമാറേണ്ടത്, അപമാനം എല്ലാം ഉള്ളിലൊതുക്കി വിധിയെന്ന് കരുതി ആശ്വസിച്ചു നിശ്ശബ്ദരായിരിക്കണം  എന്നാണോ, ഇപ്പോൾ കാലം മാറി സാർ, പുതിയ പെൺകുട്ടികൾ ഇങ്ങനെയല്ല

അവർ എല്ലാം വിളിച്ചുപറയും. അതും കൃത്യമായി ആരാ, എന്താന്ന്, അത് ഉൾകൊള്ളാൻ പറ്റാത്തത് താങ്കളുടെ പ്രായത്തിന്റെയും സങ്കുച മനസിന്റെയുമാണ്, എന്ന് പറയുന്ന ഈ ഡയലോഗുകൾ ലാലേട്ടൻ യാതാർത്ഥ ജീവിതത്തിലും ഇത്തരം നിലപടുകൾ പ്രഖ്യാപിച്ചുരുന്നെങ്കിൽ എന്ന താൻ ആശിക്കുകയാണ് , ഇങ്ങനൊരു സംഭാഷണം എടുത്ത ജീത്തുവിനും, ശാന്തിക്കും എന്റെ അഭിനന്ദനങൾ, ഒപ്പം അതിജീവിതക്കൊപ്പം നിന്ന ഹരീഷ് പേരടിക്കും എന്റെ അഭിവാദ്യങ്ങൾ എന്നാണ് പ്രകാശ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്

 

Suji