അന്തരിച്ച കന്നഡ നടന് പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആംബുലന്‍സ് നല്കി നടന് പ്രകാശ് രാജ്. സിഎസ്ഐ ഹോള്‍ഡ്സ്വര്‍ത്ത് മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് ആണ് ശനിയാഴ്ച അപ്പു എക്സ്പ്രസ് എന്ന ആംബുലന്‍സ് പ്രകാശ് രാജ് ഫൗണ്ടേഷന് വഴി നടന് സംഭാവന ചെയ്തത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും സൗജന്യ ആംബുലന്‍സുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിക്കവെ താരം പറഞ്ഞു. മൂന്ന് മാസത്തിനകം മിഷന് ആശുപത്രിയില്‍ രക്തബാങ്ക് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൃത്യസമയത്ത് ആംബുലന്‍സ് കിട്ടിയിരുന്നെങ്കില്‍ അപ്പു രക്ഷപ്പെട്ടേനെ. എനിക്ക് അങ്ങനെ തോന്നുന്നു. അതിനാല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ണാടകയിലെ എല്ലാ ജില്ലകളിലേക്കും ആംബുലന്‍സുകള്‍ നല്കാന് ഞാന്‍ തീരുമാനിച്ചു, ”അദ്ദേഹം പറഞ്ഞു.
പുനീത് ആരംഭിച്ച സാമൂഹിക പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഞങ്ങള്‍ തുടരേണ്ടതുണ്ട്. കോവിഡ് കാലത്ത് എന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സാമ്പത്തിക സഹായം നല്‍കിയിരുന്നു. എന്നാല്‍ പുനീത് ഇക്കാര്യം ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല,” താരം പറഞ്ഞു. ”നമ്മളെല്ലാവരും ഒരുമിച്ച് കൈകോര്‍ക്കുമ്പോള്‍ നമുക്ക് സമൂഹത്തില്‍ നന്മ ചെയ്യാന്‍ കഴിയും. ഇത് ഒരു തുടക്കം മാത്രമാണ്. എല്ലാ ജില്ലകളിലും ആംബുലന്‍സുകള്‍ ഉണ്ടാകണമെന്നത് എന്റെ സ്വപ്നമാണ്. ഈ ഉദ്യമത്തില്‍ ആളുകള്‍ എന്നോടൊപ്പം കൈകോര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…