Categories: Film News

സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ് ;ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

‘അണ്‍ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടില്‍ പങ്കു വെച്ച ഒരു കുറിപ്പിലാണ് പ്രകാശ് രാജിന്റെ ഈ വിമര്‍ശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.സാമൂഹിക പ്രതിബദ്ധത വെച്ച് പുലർത്തുന്ന വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള ചുരുക്കം ചില സിനിമാ താരങ്ങളിൽ ഒരാളാണ് പ്രകാശ് രാജ്. സർക്കാരിന്റെയും സർക്കാർ വ്യവസ്ഥകളുടെയും നിരുത്തരവാദപരമായ പല പ്രവണതകൾക്ക് എതിരെയും മുഖം നോക്കാതെ പ്രതികരിക്കുന്ന വ്യക്തിത്വമാണ് പ്രകാശ് രാജിന്റേത്. ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണ കുറിപ്പുകൾ ഒക്കെ തന്നെ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. അത്തരത്തിൽ ഇന്ത്യയുടെ എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യ ദിനത്തിന്റെ വാർഷിക വേളയിൽ തന്റെ  സാമൂഹിക മാധ്യമ അകൗണ്ടിലൂടെ വിമർശനാത്മകമായ ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് താരം ഇപ്പോൾ. കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവര്‍ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ കഴിയില്ലെന്നും പറയുകയാണ് നടൻ. ‘അണ്‍ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടില്‍ പങ്കു വെച്ച ഒരു കുറിപ്പിലാണ് പ്രകാശ് രാജിന്റെ ഈ വിമര്‍ശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികള്‍ അനാഥരാകുകയും ന്യൂനപക്ഷം ബുള്‍ഡോസര്‍ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നതാണ് നടൻ ചോദിക്കുന്ന ചോദ്യം. കപട ദേശീയതയെ ആഘോഷിക്കാൻ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തില്‍ പങ്കു ചേരാനാകില്ലെന്നും നടൻ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വീടുകളില്‍ മരിച്ചവര്‍ അടക്കത്തിനായി കാത്തിരിക്കുമ്പോള്‍ കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തു കൂടി കടന്നു പോകുമ്പോള്‍ എനിക്ക് നിങ്ങളുടെ ആഘോഷത്തില്‍ പങ്കു ചേരാനാകില്ല. ഓരോ വീടും ശ്മശാനമാകുമ്പോള്‍, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താമോ? ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? രാജ്യത്തോടൊപ്പം ഞാനും കരയുമ്പോള്‍, എങ്ങനെ നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാകും’ എന്ന് പ്രകാശ് രാജ് പങ്കു വെച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. നിരവധി പേർ  ഇദ്ദേഹത്തിന്റെ പോസ്റ്റിനു കമെന്റുകളുമായി എത്തുന്നുണ്ട്. കൂടുതൽ പേരും നടന്റെ അഭ്പ്രായത്തോടു യോജിക്കുകയാണ്. പലരും ഈ ഒരു കാര്യത്തിൽ തങ്ങൾക്കുള്ള വീക്ഷണങ്ങളും കമെന്റുകളായി പങ്കു വെക്കുന്നുണ്ട്.

Aswathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago