Film News

‘സലാം കശ്മീര്‍ ഇന്റെ ഹാങ്ങോവര്‍ ജയറാമിനെ വിട്ട് ഒഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരും’

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് അബ്രഹാം ഓസ്‌ലര്‍. ജയറാം നായകനായെത്തിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റാണ്. മികച്ച ഓപണിംഗ് ലഭിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തില്‍ മറ്റൊരു ഘടകവും പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ അതിഥിവേഷമാണ് അത്. ഇപ്പോഴിതാ രണ്ടാം വാരാന്ത്യത്തിലും മികച്ച ബോക്‌സ് ഓഫീസ് പ്രകടനത്തിന് ഒരുങ്ങുകയാണ് ചിത്രം. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സലാം കശ്മീര്‍ ഇന്റെ ഹാങ്ങോവര്‍ ജയറാമിനെ വിട്ട് ഒഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരുമെന്നാണ് പ്രമോദ് ജോസഫ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഓസ്ലര്‍, ചിത്രം ഇന്നലെ തിയേറ്ററില്‍ കണ്ടു.. ജീതു ജോസഫ് 2013 ഇല്‍ എടുത്ത മെമ്മറീസ് , ജോഷിയുടെ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ചിത്രങ്ങളോട് ഒക്കെ സാമ്യം ഉള്ള കഥ. ഒരു പേര്‍സണല്‍ ട്രാജഡി നേരിട്ട ജയറാം കഥാപാത്രം വളരെ ത്രില്ലിംഗ് ആയ ഒരു കേസ് കിട്ടിയിട്ടും ഒട്ടും ആ ബോഡി ലാംഗ്വേജിലേക്ക് വന്നിട്ടില്ല എന്ന് പറയേണ്ടി വരും.. മെമ്മറീസില്‍ പ്രിത്വിരാജ് ചല്ലെഞ്ചിങ് ആയ ഒരു കേസ് കിട്ടിയപ്പോള്‍ വന്ന ട്രാന്‍സ്ഫോര്‍മേഷന്‍ പോലെ ഒന്ന് ഓസ്ലറിലും പ്രതീക്ഷിച്ചു.. പക്ഷെ നിരാശ ആയിരുന്നു ഫലം.
സലാം കശ്മീര്‍ ഇന്റെ ഹാങ്ങോവര്‍ ജയറാമിനെ വിട്ട് ഒഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരും.
പടം എന്‍ഗെയ്ജിങ് ആയത് മമ്മൂട്ടി സ്‌ക്രീനില്‍ വന്നപ്പോഴാണ്.. ഈ പ്രായത്തിലും ഇക്കയുടെ പെര്‍ഫോമന്‍സ് ????
ഫ്‌ലാഷ് ബാക്ക് അവതരിപ്പിച്ച പുതുമുഖങ്ങള്‍ എല്ലാം ??
പ്രത്ത്യേകിച്ച് ജഗദീഷ് അവതരിപ്പിച്ച ഫോറെന്‍സിക് സര്‍ജന്‍ ഡോക്ടര്‍
സെവിയറിന്റെ ചെറുപ്പം അഭിനയിച്ച നടന്‍.ഒപ്പം മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിച്ച നടന്‍ ????
അവരെ കൂടുതല്‍ അവസരങ്ങള്‍ തേടി എത്തട്ടെ.
മിഥുന്‍ മനുവേല്‍ തോമസ് ഇന്റെ ഡീറ്റൈലിങ് ഒക്കെ കിടു. പ്രതേകിച്ചു വര്‍ഷം 1989 ഇലേക്ക് പടം ഷിഫ്റ്റ് ചെയ്തപ്പോള്‍ ഉള്ള ഫ്‌ലാഷ് ബാക്ക്. അന്നത്തെ കാലഘട്ടം ( ഡ്രസിങ് ഉള്‍പ്പടെ ) അതുപോലെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കണ്ടിരിക്കാം എന്ന് മാത്രം

Ajay Soni