Film News

എന്തുകൊണ്ടാണ് പ്രണവ് തന്റെ സിനിമകൾ ചെയുന്നത്! മറുപടിയുമായി ;വിനീത് ശ്രീനിവാസൻ

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഈ രണ്ടു ചിത്രങ്ങളിലും  പ്രധാന വേഷത്തിൽ എത്തുന്നത് പ്രണവ് മോഹൻലാൽ ആയിരുന്നു. ഇപ്പോൾ ആരാധകരുടെ മനസിൽ ഒരു ചോദ്യം ഉണ്ട് എന്തുകൊണ്ടാണ് പ്രണവ് വിനീത് ശ്രീനിവാസന്റെ സിനിമകൾ മാത്രം ചെയ്യുന്നതെന്ന്, ആരാധകരുടെ മനസിലെ ഈ ചോദ്യം ഇപ്പോൾ വിനീതിനോട് ചോദിച്ചിരിക്കുകയാണ്, അതിനുള്ള മറുപടിയാണ് വിനീത് നൽകുന്നത്

ഹൃദയം സിനിമ കഴിഞ്ഞിട്ട് പ്രണവ്  വേറെയും കഥകളൊക്കെ കേട്ടിരുന്നു. പക്ഷേ അത് ചെയ്യണോ വേണ്ടയോ എന്ന് അവന്‍ അന്ന്  തീരുമാനിച്ചിരുന്നില്ല. പിന്നെ ഞങ്ങള്‍ ഈ സിനിമയുടെ കഥ പറയുന്ന സമയത്ത് അവന്‍ ഒരു ട്രിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. താൻ  പോയി കഥ പറഞ്ഞപ്പോള്‍ ഫസ്റ്റ് ഹാഫ് കഴിഞ്ഞതും അവന്‍ ചോദിച്ചത്  എപ്പോഴാണ് ഇതിന്റെ പ്രിപ്പറേഷന്‍ തുടങ്ങേണ്ടത് എന്നാണ്.

അപ്പോൾ മനസിലായി അവനെ കഥ ഇഷ്ട്ടപെട്ടു എന്ന്, അതുപോലെ പ്രണവ് പ്രമോഷൻ ഒന്നും പങ്കെടുക്കാറില്ലേ  എന്ന ചോദ്യത്തിനും വിനീത് മറുപടി നൽകുന്നു പ്രണവിപ്പോള്‍ ചെന്നൈയിലുണ്ട്. പക്ഷെ പ്രമോഷനായി വരാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ പറഞ്ഞു

Suji