‘നീ അമ്പലത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ വായോ, കാണണം’; തനിക്കെതിരായ ഭീഷണികളെ കുറിച്ച് ഗായിക പ്രസീത ചാലക്കുടി

ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അര്‍പ്പിച്ച് വീഡിയോ ചെയ്തതിന് പിന്നാലെ നേരിടുന്ന ഭീഷണികളെ കുറിച്ച് തുറന്ന് പറഞ്ഞ് ഗായിക പ്രസീത ചാലക്കുടി. സ്റ്റേജ് പരിപാടികളില്‍കൂടി പ്രശസ്തയായ ഗായികയാണ് പ്രസീത. നിന്റെ വീഡിയോ കണ്ടു അതിന് എതിരായ പ്രതികാരം നേരിടാന്‍ നീ തയ്യാറായിക്കോ. നിനക്കെതിരെ ക്യാംപെയിന്‍ തന്നെ ആരംഭിക്കും എന്നതായിരുന്നു ഭീഷണിയെന്ന് പ്രസീത പറഞ്ഞു.

ആവണങ്ങാട് കളരിയില്‍ ചോദിച്ചാല്‍ അറിയാം സെപ്തംബര്‍ മാസം അവിടുത്തെ ചുറ്റുവിളക്ക് എന്റെ പേരിലാണ്. ഇതിപ്പോള്‍ നിരപരാധിത്വം തെളിയിക്കാനാണോ പറയുന്നത് എന്ന് ചോദിക്കാം. എന്നാല്‍ ഈശ്വര വിശ്വാസം എന്നത് തീപന്തമാണ് നിങ്ങളെ സംബന്ധിച്ചും എന്നെ സംബന്ധിച്ചും. ആ പന്തം കൊണ്ട് തലചൊറിയാന്‍ പ്രസീദയ്ക്കും ആകില്ല നമ്മുക്ക് ആര്‍ക്കും ആകില്ല. ഈശ്വര വിശ്വാസം വിട്ട് ആരും കളിക്കില്ല.

കൊറോണക്കാലത്ത് എന്റെ രാഷ്ട്രീയത്തിന് എതിരായുള്ളവരുടെ പേജുകളില്‍ വരെ ഞാന്‍ ലൈവ് ചെയ്തിട്ടുണ്ട്. നീ അമ്പലത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ വയോ, നീ അവതരിപ്പിക്കുന്നത് കാണണം എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. ഇഷ്ടമുള്ളവര്‍ പരിപാടി തരുക. എതിര്‍ത്ത് പറയുന്നവര്‍ അത് തുടരുക. സ്‌നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകും എന്ന് അറിയാമെന്നും പ്രസീത പറഞ്ഞു. . ‘ഹിന്ദു വിശ്വാസം തെറ്റാണ് എന്ന് പ്രസീദ, ക്ഷേത്രങ്ങളില്‍ പാടി നടന്നപ്പോള്‍ ഇത് തോന്നിയില്ലെ സഖാത്തി’ എന്നുള്ള ഒരു സക്രീന്‍ ഷോട്ടും പ്രസീത പുറത്ത് വിട്ടിട്ടുണ്ട്.