ബാത്ത്റൂമിൽ നിന്ന് പല പല സ്ത്രീയുടെയും പുരുഷന്റെയും ശബ്‌ദം കേട്ട് ചേച്ചിയാണ് കണ്ടുപിടിച്ചത്!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പ്രസീത മേനോൻ. മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് അഭിനയിച്ച് വരുന്നുണ്ടെകിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ അമ്മായി ആയി എത്തിയതോടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രസീദയുടെ അച്ഛൻ നൈജീരിയയിൽ ഒരു കപ്പൽ കമ്പനിയിൽ വക്കീലായി ജോലി നോക്കുകയായിരുന്നു. പ്രസീതയും കുടുംബവും അച്ഛനൊപ്പം നൈജീരിയയിൽ ആയിരുന്നു. തന്റെ ആറാം ക്ലാസ്സിൽ വെച്ചാണ് താരം കേരളത്തിൽ എത്തി സ്ഥിര താമസം ആക്കുന്നത്. അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണെങ്കിൽ തന്നെയും ചെന്നൈയിലെ ആര്‍ ആര്‍ ഡോണ്‍ലി എന്ന അമേരിക്കന്‍ കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരാണ് പ്രസീത. ഇപ്പോൾ മിമിക്രിയിലേക്ക് താൻ കടന്നു വന്നത് എങ്ങനെ ആണെന്ന് പറയുകയാണ് താരം.

പ്രസീത ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് മൂന്നാം മുറ ചിത്രത്തിൽ താരം അഭിനയിക്കുന്നത്. മോഹൻലാൽ ഉൾപ്പടെ നിരവധി താരങ്ങൾ അവിടെ ഉണ്ടായിരുന്നു. കുട്ടി ആയത് കൊണ്ട് തനിക്ക് എല്ലാവരോടും അടുത്ത് ഇടപെഴകാനുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു. അപ്പോൾ മുതലേ താൻ എല്ലാവരുടെയും സംസാര രീതിയും ശൈലിയും എല്ലാം ശ്രദ്ധിക്കുമായിരുന്നു. പതുക്കെ പതുകെ ഞാൻ അത് അനുകരിക്കാൻ ശ്രമിച്ചു. ആരും കാണാതെ സുരക്ഷിതമായി ബാത്റൂമിൽ വെച്ചായിരുന്നു ഞാൻ മിമിക്രി പ്രാക്ടിസ് ചെയ്തുകൊണ്ടിരുന്നത്. അതിൽ സ്ത്രീയുടെയും പുരുഷന്റെയും എല്ലാം ശബ്‌ദം അനുകരിക്കാൻ ശ്രമിച്ചിരുന്നു.

എന്റെ ചേച്ചി ആണ് ആദ്യം ഈ രഹസ്യ മിമിക്രി പടുത്തം കയ്യോടെ പൊക്കിയത്. ചേച്ചി നോക്കുമ്പോൾ സ്ഥിരമായി ബാത്റൂമിൽ നിന്ന് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ശബ്‌ദം കേൾക്കുന്നു. അതോടെ സംഭവം ചേച്ചി പൊക്കി. അങ്ങനെ മിമിക്രി പടുത്തം പരസ്യമായി ചെയ്യാൻ തുടങ്ങി. പിന്നീടാണ് ഇതിനൊക്കെ മത്സരങ്ങൾ ഉണ്ടെന്നും അതിൽ നമുക്കും പങ്കെടുക്കാൻ കഴിയും എന്നൊക്കെ അറിയുന്നത്. എന്നാൽ അന്നൊന്നും മിമിക്രിക്ക് പെൺകുട്ടികൾ അങ്ങനെ പോയി തുടങ്ങിയിട്ടില്ല. ഞാൻ ആയിരുന്നു ഞാൻ കേരളത്തിലെ ആദ്യ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് ആയി മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

8 hours ago