പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി സീരിയല്‍ നടി പ്രതീക്ഷ! കല്യാണിന്റെ അമ്മ എന്നെ മരുമകള്‍ എന്ന് വിളിച്ചു!!

കരിയറില്‍ ചെയ്തത് അധികവും നെഗറ്റീവ് വില്ലത്തി റോളുകള്‍ ആണെങ്കിലും പ്രേക്ഷകരുടെ നെഞ്ചില്‍ പതിഞ്ഞൊരു മുഖമാണ് നടി പ്രതീക്ഷയുടേത്. വില്ലത്തി കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി നേടിയാണ് പ്രതീക്ഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അമ്മ, കസ്തൂരിമാന്‍, മൗനരാഗം എന്നീ ജനപ്രിയ പരമ്പരകളാണ് താരത്തിന് പ്രേക്ഷകരുടെ ഇടയില്‍ സ്വീകാര്യത നേടിക്കൊടുത്തത്. ആദ്യം നെഗറ്റീവ് കഥാപാത്രമാണെങ്കിലും പിന്നീട് പോസിറ്റീവ് കഥാപാത്രങ്ങളാണ് താരം ചെയ്തുവന്നത്.

ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ചും പ്രണയ ബന്ധത്തെക്കുറിച്ചും എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. സീരിയല്‍ സഹനടനായി അഭിനയിക്കുന്ന കല്യാണിനൊപ്പമുള്ള തന്റെ പ്രണയത്തെ കുറിച്ചാണ് പ്രതീക്ഷ മനസ്സ് തുറന്നത്. തന്റെ പ്രണയത്തെ കുറിച്ച് താരം ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് തുറന്ന് പറഞ്ഞത്. പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു ദിവസം താന്‍ തന്റെ അമ്മയ്‌ക്കൊപ്പം ആന്റിയെ കാണാന്‍ കല്യാണിന്റെ വീട്ടില്‍ പോയെന്നും ആ സമയത്ത് കല്യാണ്‍ അവിടെ ഇല്ലായിരുന്നു എന്നും താരം പറഞ്ഞു. എന്തോ ആവശ്യത്തിനായി പുറത്ത് പോയതാണ് കല്യാണ്‍. തിരിച്ചു വന്നപ്പോള്‍ അമ്മ വളരെ രസകരമായി എടാ മരുമകള്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു.

പക്ഷേ ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും താരം തുറന്നു പറഞ്ഞു. നിരവധി പേര്‍ പ്രതീക്ഷയും കല്യാണം തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ നല്ലൊരു സൗഹൃദത്തിനപ്പുറം ഒന്നും ഇല്ലെന്നാണ് താരം തുറന്നു പറഞ്ഞത്. അതേസമയം, തന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് കസ്തൂരിമാന്‍ ആണെന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

Rahul

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

1 hour ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

1 hour ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

2 hours ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

3 hours ago