പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി സീരിയല്‍ നടി പ്രതീക്ഷ! കല്യാണിന്റെ അമ്മ എന്നെ മരുമകള്‍ എന്ന് വിളിച്ചു!!

കരിയറില്‍ ചെയ്തത് അധികവും നെഗറ്റീവ് വില്ലത്തി റോളുകള്‍ ആണെങ്കിലും പ്രേക്ഷകരുടെ നെഞ്ചില്‍ പതിഞ്ഞൊരു മുഖമാണ് നടി പ്രതീക്ഷയുടേത്. വില്ലത്തി കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി നേടിയാണ് പ്രതീക്ഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അമ്മ, കസ്തൂരിമാന്‍,…

കരിയറില്‍ ചെയ്തത് അധികവും നെഗറ്റീവ് വില്ലത്തി റോളുകള്‍ ആണെങ്കിലും പ്രേക്ഷകരുടെ നെഞ്ചില്‍ പതിഞ്ഞൊരു മുഖമാണ് നടി പ്രതീക്ഷയുടേത്. വില്ലത്തി കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി നേടിയാണ് പ്രതീക്ഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അമ്മ, കസ്തൂരിമാന്‍, മൗനരാഗം എന്നീ ജനപ്രിയ പരമ്പരകളാണ് താരത്തിന് പ്രേക്ഷകരുടെ ഇടയില്‍ സ്വീകാര്യത നേടിക്കൊടുത്തത്. ആദ്യം നെഗറ്റീവ് കഥാപാത്രമാണെങ്കിലും പിന്നീട് പോസിറ്റീവ് കഥാപാത്രങ്ങളാണ് താരം ചെയ്തുവന്നത്.

ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ചും പ്രണയ ബന്ധത്തെക്കുറിച്ചും എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. സീരിയല്‍ സഹനടനായി അഭിനയിക്കുന്ന കല്യാണിനൊപ്പമുള്ള തന്റെ പ്രണയത്തെ കുറിച്ചാണ് പ്രതീക്ഷ മനസ്സ് തുറന്നത്. തന്റെ പ്രണയത്തെ കുറിച്ച് താരം ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് തുറന്ന് പറഞ്ഞത്. പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു ദിവസം താന്‍ തന്റെ അമ്മയ്‌ക്കൊപ്പം ആന്റിയെ കാണാന്‍ കല്യാണിന്റെ വീട്ടില്‍ പോയെന്നും ആ സമയത്ത് കല്യാണ്‍ അവിടെ ഇല്ലായിരുന്നു എന്നും താരം പറഞ്ഞു. എന്തോ ആവശ്യത്തിനായി പുറത്ത് പോയതാണ് കല്യാണ്‍. തിരിച്ചു വന്നപ്പോള്‍ അമ്മ വളരെ രസകരമായി എടാ മരുമകള്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു.

പക്ഷേ ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും താരം തുറന്നു പറഞ്ഞു. നിരവധി പേര്‍ പ്രതീക്ഷയും കല്യാണം തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ നല്ലൊരു സൗഹൃദത്തിനപ്പുറം ഒന്നും ഇല്ലെന്നാണ് താരം തുറന്നു പറഞ്ഞത്. അതേസമയം, തന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് കസ്തൂരിമാന്‍ ആണെന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.