എന്തൊക്കെയോ തിരക്കിലായിരുന്ന പ്രാർത്ഥന അമ്മയുടെ ആ വിളികേട്ട് ഞെട്ടിത്തരിച്ച് പോയി , അതൊരു സന്തോഷ വാർത്തയായിരുന്നോ

മലയാള സിനിമാ ലോകത്ത് ഇന്ദ്രജിത്തും പൂർണിമയും ഒരേ പോലെ തിളങ്ങുമ്പോൾ പാട്ടിന്റെ ലോകത്തിൽ ജീവിക്കുകയാണ് പ്രാർത്ഥന.ഈ മിടുക്കിയുടെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.അതെ പോലെ ഗാനാലാപനത്തിന്റെയും മറ്റും വീഡിയോകൾ പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.താരത്തിന് ഇന്‍സ്റ്റയിൽ നിരവധി ആരാധകരാണുള്ളത്.ഇപ്പോൾ  ഇന്‍സ്റ്റഗ്രാം റീല്‍സില്‍ വളരെ മനോഹരമായി തന്നെ ഡാന്‍സ് ചെയ്യുന്നതിന്റെ ഒരു പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാര്‍ത്ഥന. ഏറ്റവും പ്രസിദ്ധ യുഎസ് റാപ്പറായ ഡോജകാറ്റിന്റെ വുമണ്‍ എന്ന മ്യൂസികിനൊപ്പം വളരെ മനോഹരമായി  ഡാൻസ് ചെയ്യുകയാണ് പ്രാര്‍ത്ഥന.

poornima3

അതെ പോലെ ഈ മനോഹരമായ  വീഡിയോയ്ക്ക് താഴെ പൂർണിമയുടെ വളരെ രസകമായ കമന്റും കാണാം.പൂര്‍ണിമയുടെ കമന്റ് ചെയ്തിരിക്കുന്നത് ഡിന്നര്‍ കഴിക്കാന്‍ വിളിച്ചുകൊണ്ടാണ്. “ഡിന്നറിന് വരൂ”, എന്നാണ് താരം കമന്റ് ചെയ്തത്. “കുറച്ച്‌ കഞ്ഞി എടുക്കട്ടെ” എന്ന് ഒരു ഹാഷ്ടാഗോട് കൂടിയാണ് കമന്റ്. ബോളിവുഡിലും മലയാളത്തിലും ഒരേ പോലെ ഗായിക എന്ന നിലയില്‍ പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരിക്കുകയാണ്. നിലവിൽ അതെല്ലാം തന്നെ ആസ്വാദകർ ഏറ്റെടുത്തിരിക്കുകയാണ്.അതെ പോലെ സാമൂഹിക മാധ്യമത്തിൽ  മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ  പ്രാര്‍ത്ഥന പങ്ക് വെച്ചിരുന്നു.വളരെ വ്യത്യസ്തമായ ഗിത്താർ വായനയും ഏറ്റവും സുന്ദരമായ ഗാനങ്ങളും  ഡബ്സ്മാഷുമൊക്കെയായി  സാമൂഹിക മാധ്യമത്തിൽ താരമാകുകയാണ്  പ്രാര്‍ത്ഥന.

ഇവയെല്ലാം തന്നെ പോസ്റ്റ് ചെയ്തു  കുറഞ്ഞ സമയം കൊണ്ട് വൈറലാണ്. അതെ പോലെ തന്നെ വളരെ പ്രധാനമായും ഇംഗ്ലീഷ്,ഹിന്ദി പാട്ടുകൾ ആലപിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും അനവധിയാണ്.അതെ പോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ മോളിവുഡിൽ ടിയാന്‍ മോഹന്‍ലാല്‍, ഹെലെന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, എന്നീ ചിത്രങ്ങൾ വേണ്ടി  പ്രാര്‍ത്ഥന വളരെ സുന്ദരമായി തന്നെ ഗാനം ആലപിച്ചിട്ടുണ്ട്.ബോളിവുഡില്‍ പ്രാര്‍ത്ഥന അരങ്ങേറ്റം നടത്തിയത് ബിജോയ്  നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ്. അനുദിനം ആരാധകർ വർധിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് പ്രാർത്ഥനയെ ഇനി സിനിമാ ലോകത്തും കാണാമെന്ന് പ്രതീക്ഷിക്കാം. അമ്മ പൂർണിമയെ പോലെ ഭാവിയിൽ ഏറ്റവും മികച്ചൊരു നടിയായാകുമെന്നാണ് ആരാധകർ നോക്കി കാണുന്നത്.

Sreekumar R