അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. മടങ്ങിയെത്തുന്ന താരത്തിന് ആശംസ അര്‍പ്പിച്ചിരിക്കുകയാണ് നടന് പൃഥ്വിരാജ്. മലയാള സിനിമയിലെ പ്രമുഖര്‍ പോലും ഭാവനയ്ക്ക് പിന്തുണ നല്‍കാതെ മടിച്ചുനിന്നകാലത്ത് നടിക്ക് പരസ്യമായി പിന്തുണ അറിയിച്ച താരമാണ് പൃഥ്വി. അതുകൊണ്ടുതന്നെ ഭാവനയുടെ മടങ്ങിവരവിനൊപ്പം താരത്തിന് പൃഥ്വിരാജ് നല്കുന്ന പിന്തുണയും ആഘോഷമാക്കുകയാണ് ആരാധകര്‍.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന് ആശംസകള്‍ പങ്കുവെച്ചത്. ‘ഭാവനയ്ക്കും ഷറഫുദ്ദീനും ആദില്‍ മയ്മാനാഥ് അഷ്റഫിനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ തന്നോട് മടങ്ങി വരണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ഭാവന പറഞ്ഞിട്ടുണ്ട്. ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷം നേരിട്ട അനുഭവത്തേക്കുറിച്ച് ഭാവന തുറന്നുപറഞ്ഞപ്പോഴും പൃഥ്വിരാജ് അത് പങ്കുവെച്ചിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നതാണ് ഭാവനയുടെ പുതിയ മലയാള ചിത്രം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…