ഭാവനയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്: നട്ടെല്ലുള്ള നടനെന്ന് പ്രേക്ഷകര്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. മടങ്ങിയെത്തുന്ന താരത്തിന് ആശംസ അര്‍പ്പിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മലയാള സിനിമയിലെ പ്രമുഖര്‍ പോലും ഭാവനയ്ക്ക് പിന്തുണ നല്‍കാതെ മടിച്ചുനിന്നകാലത്ത് നടിക്ക്…

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. മടങ്ങിയെത്തുന്ന താരത്തിന് ആശംസ അര്‍പ്പിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മലയാള സിനിമയിലെ പ്രമുഖര്‍ പോലും ഭാവനയ്ക്ക് പിന്തുണ നല്‍കാതെ മടിച്ചുനിന്നകാലത്ത് നടിക്ക് പരസ്യമായി പിന്തുണ അറിയിച്ച താരമാണ് പൃഥ്വി. അതുകൊണ്ടുതന്നെ ഭാവനയുടെ മടങ്ങിവരവിനൊപ്പം താരത്തിന് പൃഥ്വിരാജ് നല്‍കുന്ന പിന്തുണയും ആഘോഷമാക്കുകയാണ് ആരാധകര്‍.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ആശംസകള്‍ പങ്കുവെച്ചത്. ‘ഭാവനയ്ക്കും ഷറഫുദ്ദീനും ആദില്‍ മയ്മാനാഥ് അഷ്‌റഫിനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ തന്നോട് മടങ്ങി വരണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ഭാവന പറഞ്ഞിട്ടുണ്ട്. ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷം നേരിട്ട അനുഭവത്തേക്കുറിച്ച് ഭാവന തുറന്നുപറഞ്ഞപ്പോഴും പൃഥ്വിരാജ് അത് പങ്കുവെച്ചിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നതാണ് ഭാവനയുടെ പുതിയ മലയാള ചിത്രം.