പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച് എത്തുന്ന ഗോള്‍ഡ് എന്ന സിനിമയ്ക്ക് വേണ്ടി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. സിനിമ ഓണത്തിന് തന്നെ റിലീസിന് എത്തും എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക് ഉള്ളത്. അതിനിടെയാണ് സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ആരാധകരെ ആവേശഭരിതരാക്കുന്നത്. ഗോള്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുള്ള ഓരേയൊരു കാരണം അതൊരു അല്‍ഫോണ്‍സ് പുത്രന് സിനിമ ആണെന്നുള്ളതാണ് എന്ന് ഈ സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞു.
ഒരു അല്‍ഫോണ്‍സ് പുത്രന് സിനിമ എന്നല്ലാതെ ഗോള്‍ഡ് എന്ന സിനിമയെ കുറിച്ച് തനിക്ക് ഒന്നും പറയാന്‍ ഇല്ലെന്നാണ് അഭിമുഖത്തില്‍ വെച്ച് പൃഥ്വിരാജ് പറഞ്ഞത്. ഒരു അല്‍ഫോണ്‍സ് പുത്രന് സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു.. എന്നും നടന് പറയുന്നു. മലയാളത്തിലെ ഏറെ പ്രമുഖ താരങ്ങള്‍ ഒന്നിച്ച് എത്തിയ ഒരു സിനിമയാണ് ഗോള്‍ഡ്.
ഈ സിനിമയില്‍ ഓരോ സിംഗിള്‍ ഷോട്ടില്‍ പോലും അഭിനയിച്ചിരിക്കുന്നത്, മലയാളത്തിലെ അറിയപ്പെടുന്ന നടീ നടന്മാരാണ്… എന്നും ഈ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, ചിത്രത്തിന്റെ പോസ്റ്റര്‍ അടക്കമുള്ള മറ്റ് വിവരങ്ങള്‍ ആരാധകരില്‍ ഈ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ ഇരട്ടിയാക്കുകയാണ്. ഓണത്തിന് ചിത്രം റിലീസിന് എത്തും എന്നാണ് കരുതുന്നത്.