പൃഥ്വിരാജ് തന്നെയായിരുന്നു പുതിയ മുഖത്തിന്റെ ബ്രെയിൻ

prithviraj about puthiyamukham
prithviraj about puthiyamukham
Follow Us :

പൃഥ്വിരാജിനെ സൂപ്പർസ്റ്റാർ ആക്കാൻ വേണ്ടി ചെയ്ത സിനിമയായിരുന്നു പുതിയ മുഖമെന്നും പൃഥ്വിരാജ് തന്നെയായിരുന്നു അതിന്റെ ബ്രെയിൻ എന്നും തുറന്നുപറയുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. സൈബർ അറ്റാക്കുകൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പൃഥ്വിരാജ് എന്ന നടനെ സൂപ്പർസ്റ്റാർ പദവിയിലേക്കും മറ്റും ഉയർത്തിയ സിനിമയായിരുന്നു പുതിയമുഖം . ദീപൻ സംവിധാനം ചെയ്ത് 2009-ൽ ആണ് ‘പുതിയ മുഖം’ എന്ന ചിത്രം പുറത്തിറങ്ങിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപെട്ടിരുന്നു. ദീപക് ദേവ് ആയിരുന്നു പുതിയ മുഖത്തിനായി സംഗീതം ഒരുക്കിയിരുന്നത്. ചിത്രത്തെ കുറിച്ചുള്ള ഒരു പ്രധാന കാര്യമാന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്ന ദീപക് ദേവ്.

 

പൃഥ്വിരാജിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്താൻ വേണ്ടി ചെയ്ത സിനിമയായിരുന്നു പുതിയ മുഖമെന്നാണ് ദീപക് ദേവിന്റെ വാക്കുകൾ. അതിന്റെ പിന്നിലുള്ള മാസ്റ്റർ ബ്രെയിൻ മറ്റാരുമല്ല പൃഥ്വിരാജ് തന്നെയായിരുന്നുവെന്നും ദീപക് ദേവ് പറയുന്നു. പൃഥ്വിയെ മറ്റൊരു ലെവലിലേക്ക് ഉയർത്താൻ വേണ്ടി ചെയ്ത സിനിമയാണ് പുതിയ മുഖം. ആ സിനിമ വളരെ ഇന്റലിജന്റ്ലി പ്ലാൻ ചെയ്ത് ഒരുക്കിയ പ്രൊജക്റ്റാണ്. പൃഥ്വി തന്നെയായിരുന്നു അതിന്റെ ബ്രെയിൻ. സംവിധായകൻ ദീപൻ ചേട്ടൻ ആയിരുവെങ്കിലും പൃഥ്വിയുടെ കുറച്ച് കണ്ടീഷൻസ് ഉണ്ടായിരുന്നു ആ ചിത്രത്തിനിന്നും ഇന്ന ആള് സ്ക്രിപ്റ്റ്, ഇന്ന ആള് മ്യൂസിക്, ഇന്ന ആള് പാട്ടുകൾ അങ്ങനെ ഓരോ കാര്യത്തിലും കൃത്യമായ പ്ലാനിങ് പൃഥ്വിരാജിന് ഉണ്ടായിരുന്നുവെന്നും ദീപക് ദേവ് പറയുന്നു. ആ സമയത്ത് തനിക്ക് പൃഥ്വിരാജിനെ വ്യക്തിപ്പരമായി അറിയുകയേ ഇല്ലായിരുന്നുവെന്നും പക്ഷെ തന്റെ പാട്ടുകൾ കേട്ട് പൃഥ്വിരാജ് താൻ മതി ഈ ചിത്രത്തില്ലെന്ന് പറയുകയായിരുന്നുവെന്നും ദീപക്‌ദേവ് പറയുന്നു. അപ്പോൾ ഒരാൾ സൂപ്പർ സ്റ്റാർ ആവാൻ വേണ്ടി ലോഞ്ചാവുകയാണെന്ന് തനിക്ക് മനസിലായി എന്നും പക്ഷെ ഈ ഫോർമുല ഫോളോ ചെയ്താൽ മാത്രമേ അത് നടക്കുകയുള്ളൂവായിരുന്നുവെന്നും ദീപക്ദ്വീപറയുന്നു.

prithviraj-sukumaran

ഈ ഫോർമുലയിൽ ഒരു മിസിങ് സംഭവം ഉണ്ടെന്നും അത് എന്താണെന്നും ദീപക് ദേവ് പറയുന്നു. എല്ലാ സൂപ്പർ സ്റ്റാറുകളും അവരുടെ സൗണ്ടിൽ പാട്ടുകൾ പാടിയിട്ടുണ്ട് എന്നുള്ളതാണ് അത്.മോഹൻലാൽ ആണെങ്കിലും കമൽഹാസൻ ആണെങ്കിലും എല്ലാവരും പാടിയിട്ടുണ്ട്. ആ സമയത്ത് നോക്കുമ്പോൾ പൃഥ്വിക്ക് പാടാനുള്ള കഴിവുമുണ്ട്. താനത് അറിയുന്നത് കമ്പോസിങ് സമയത്താണ് എന്നും ഇത്രയൊക്കെ പ്ലാനിങ്ങിലുള്ള സിനിമയിൽ ഇതുകൂടെയുണ്ടെങ്കിൽ നന്നാവില്ലേ എന്ന് തനിക്ക് തോന്നിഎന്നും ദീപക് പറയുന്നു. അത് പൃഥ്വിരാജിന്റെ പ്ലാനിൽ ഇല്ലാത്ത ഒരു സംഭവമായിരുന്നു.പക്ഷേ അക്കാര്യം പറഞ്ഞപ്പോൾ വേണോ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്. പിന്നെ പാടിയിട്ട് ഓക്കെയാവുകയാണെങ്കിൽ മാത്രം എടുക്കാമെന്നും പൃഥ്വി പറഞ്ഞുവെന്നും പക്ഷെ അത് ക്ലിക്ക് ആവുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നുമാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.അതേസമയം ആദം ജോൺ എന്ന സിനിമയ്ക്കായി ഒരുക്കിയ ഈനങ്ങൾ പൃഥ്വിക്ക് ഇഷ്ടമായില്ലെന്നും, പിന്നീടത് ആസിഫ് അലി ചിത്രം സൺഡേ ഹോളിഡേയിൽ ഉപയോഗിച്ച് സൂപ്പർഹിറ്റായി മാറിയെന്നും ദീപക് ദേവ് പറയുന്നുണ്ട്.

Prithviraj Sukumaran9

ക്രോണിക് ബാച്ചലർ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. പിന്നീട് ഉദയാണ് താരം, നരൻ, പുതിയ മുഖം, ദ്രോണ, ക്രിസ്റ്റ്യന് ബ്രദേഴ്സ്, ഉറുമി, ഹണി ബീ, ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, ലൂസിഫർ തുടങ്ങീ മലയാളത്തിലെ ഹിറ്റ് സിനിമകളിലെല്ലാം ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉണ്ടായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രം തലവനിലും ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.