അഭിനേതാവായിരിക്കാം… പക്ഷേ, ഞാന്‍ അത്ര നല്ല ഭര്‍ത്താവല്ല; തുറന്നു സമ്മതിച്ച് പൃഥ്വിരാജ്

അഭിനേതാവായിരിക്കാം… പക്ഷേ, താന്‍ അത്ര നല്ല ഭര്‍ത്താവല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. കാരണം ഒരു വിവാഹജീവിതത്തില്‍ ആവശ്യമായ സമയം ചെലവഴിക്കാന്‍ പറ്റാറില്ല എന്നതു തന്നെ മുഖ്യം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതിന് കാരണം തന്റെ ജോലിയാണെന്നൊക്കെ പറയാമെങ്കിലും അത് അത്ര നല്ല കാര്യമല്ലെന്ന് തനിക്കു തന്നെ അറിയാമെന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായ ജന ഗണ മന ഏപ്രില്‍ 28 ന് റിലീസ് ചെയ്യുകയും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ് താരത്തിന്റെ ഇത്തരമൊരു പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പാറി നടക്കുന്നത്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മിച്ചത്. എന്നാല്‍, സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍ ലിസ്റ്റിനാണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. സുപ്രിയ കുറച്ച് കൂടി ആര്‍ട്ടിസ്റ്റിക്കാണെന്നും അതിനാല്‍ ചില കാര്യങ്ങളില്‍ കയ്യയക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

 

ചിത്രത്തിന്റെ റിലീസിന് ശേഷം ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സുപ്രിയയേയും ലിസ്റ്റിനെ താരതമ്യ പഠനം നടത്തിയിരിക്കുന്നത്.

എന്തുകൊണ്ടും ലിസ്റ്റിനാണ് സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍. കാരണം സുപ്രിയയും ഒരു പരിധി വരെ എന്നെ പോലെ ആര്‍ട്ടിസ്റ്റിക്കാണ്. ചില കാര്യങ്ങള്‍ കയ്യയച്ച് ചെയ്യും. അത്തരം ഒരു ഒരു സംഭവവും ഉണ്ടായി. എന്നാല്‍, ആള്‍ടെ പേരൊന്നും ഞാന്‍ പറയുന്നില്ല.

മാനേജര്‍ വന്ന് ആ ആര്‍ട്ടിസ്റ്റിന് ഇത്ര പൈസ കൊടുക്കണം എന്ന് പറഞ്ഞു. എന്നാല്‍, അത് പറ്റില്ല, അത്രയും പൈസക്ക് അയാളെ കൊണ്ടുവരാന്‍ പറ്റില്ല, ഹി ഷുഡ് ബി പെയ്ഡ് മോര്‍ എന്നാണ് സുപ്രിയ പറഞ്ഞത്. ഇത് ശരിക്കും നടന്ന കാര്യമാണ്. അങ്ങനൊക്കെ ചിന്തിക്കുന്ന ആളാണ് സുപ്രിയ. അത് നല്ലതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ലിസ്റ്റിന്‍ കുറച്ച് കൂടി ഒബ്ജക്ടീവാണ്.

ഒരു പക്ഷേ കൂടുതല്‍ എക്സ്പീരിയന്‍സ് ഉള്ളതു കൊണ്ടാവാം. പത്തിരുപത്തഞ്ച് സിനിമകള്‍ ലിസ്റ്റിന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു. ഇതിനിടെ, ജന ഗണ മനക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Vishnu