പൃഥ്വി പോയത് സലാര്‍ പ്രൊമോഷന് അല്ല, ബോളിവുഡ് ചിത്രത്തിന് വേണ്ടി!!

തെന്നിന്ത്യ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍. പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം പൃഥ്വി ചിത്രത്തിന്റെ പ്രൊമോഷന് മുംബൈയിലെത്തി എന്ന് റിപ്പോര്‍ട്ടുകള്‍ നിറഞ്ഞിരുന്നു. കുറച്ച് ദിവസത്തേക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പോകുന്നു എന്ന സൂചന നല്‍കിക്കൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചത്. പുതിയ സിനിമയുടെ ഭാഗമാവുകയാണോ, അല്ലെങ്കില്‍ പൃഥ്വിയുടെ തന്നെ എമ്പുരാന്‍ പ്രൊജക്ടിന്റെ ഭാഗമായി മുംബൈയ്ക്ക് പോകുന്നതാണോ എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. പക്ഷേ പൃഥ്വിരാജ് സലാര്‍ പ്രൊമോഷന് പോകുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ അതിനൊന്നും അല്ല പൃഥ്വിരാജ് മുംബൈയിലെത്തിയിരിക്കുന്നത്. ഒരു ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുകയാണ് പൃഥ്വി. പൃഥ്വിരാജും കജോളും ഒരുമിക്കുന്ന ചിത്രമാണെന്നാണ് സൂചന. ഇരുവരും ഒന്നിച്ചുള്ള ചിത്രവും വൈറലായിരിക്കുകയാണ്.

മുംബൈ ഫിലിം സിറ്റിയില്‍ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഇവരെ കൂടാതെ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. കെയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago