പൃഥ്വി പോയത് സലാര്‍ പ്രൊമോഷന് അല്ല, ബോളിവുഡ് ചിത്രത്തിന് വേണ്ടി!!

തെന്നിന്ത്യ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍. പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധമാണ് ചിത്രം…

തെന്നിന്ത്യ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍. പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം പൃഥ്വി ചിത്രത്തിന്റെ പ്രൊമോഷന് മുംബൈയിലെത്തി എന്ന് റിപ്പോര്‍ട്ടുകള്‍ നിറഞ്ഞിരുന്നു. കുറച്ച് ദിവസത്തേക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പോകുന്നു എന്ന സൂചന നല്‍കിക്കൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചത്. പുതിയ സിനിമയുടെ ഭാഗമാവുകയാണോ, അല്ലെങ്കില്‍ പൃഥ്വിയുടെ തന്നെ എമ്പുരാന്‍ പ്രൊജക്ടിന്റെ ഭാഗമായി മുംബൈയ്ക്ക് പോകുന്നതാണോ എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. പക്ഷേ പൃഥ്വിരാജ് സലാര്‍ പ്രൊമോഷന് പോകുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ അതിനൊന്നും അല്ല പൃഥ്വിരാജ് മുംബൈയിലെത്തിയിരിക്കുന്നത്. ഒരു ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുകയാണ് പൃഥ്വി. പൃഥ്വിരാജും കജോളും ഒരുമിക്കുന്ന ചിത്രമാണെന്നാണ് സൂചന. ഇരുവരും ഒന്നിച്ചുള്ള ചിത്രവും വൈറലായിരിക്കുകയാണ്.

മുംബൈ ഫിലിം സിറ്റിയില്‍ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഇവരെ കൂടാതെ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. കെയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.