സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന് പൃഥ്വിരാജ് ആശുപത്രി വിട്ടു. പൃഥ്വിരാജ് ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. കൊച്ചിയിലെ വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം.
വിലായത്ത് ബുദ്ധയുടെ ഷൂട്ടിനിടെയാണ് താരത്തിന്റെ വലതുകാല്‍മുട്ടിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്. വിപിഎസ് ലേക്ഷോര് ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കീ ഹോള്‍ സര്‍ജറി നടത്തിയത്. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
മറയൂരില്‍ നടന്ന വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് അപകടം പറ്റിയത്. സംഘട്ടന രംഗത്തിനിടെ ബസില്‍ നിന്നിറങ്ങിയപ്പോഴാണ് അപകടം പറ്റിയത്.
അപകടപറ്റിയ വിവരം പൃഥ്വി തന്നെ പങ്കുവച്ചിരുന്നു. താന്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ഫിസിയോതെറാപ്പിയ്ക്ക് ശേഷം ആരോഗ്യവാനായി ഉടന്‍ തിരിച്ചെത്തുമെന്ന് പൃഥ്വി തന്നെ വ്യക്തമാക്കിയിരുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…