ഇനി വിശ്രമം!! പൃഥ്വിരാജ് ആശുപത്രി വിട്ടു

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു. പൃഥ്വിരാജ് ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. വിലായത്ത് ബുദ്ധയുടെ ഷൂട്ടിനിടെയാണ് താരത്തിന്റെ…

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു. പൃഥ്വിരാജ് ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം.

വിലായത്ത് ബുദ്ധയുടെ ഷൂട്ടിനിടെയാണ് താരത്തിന്റെ വലതുകാല്‍മുട്ടിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്. വിപിഎസ് ലേക്ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കീ ഹോള്‍ സര്‍ജറി നടത്തിയത്. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
prithviraj sukumaran
മറയൂരില്‍ നടന്ന വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് അപകടം പറ്റിയത്. സംഘട്ടന രംഗത്തിനിടെ ബസില്‍ നിന്നിറങ്ങിയപ്പോഴാണ് അപകടം പറ്റിയത്.
prithviraj-sukumaran
അപകടപറ്റിയ വിവരം പൃഥ്വി തന്നെ പങ്കുവച്ചിരുന്നു. താന്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ഫിസിയോതെറാപ്പിയ്ക്ക് ശേഷം ആരോഗ്യവാനായി ഉടന്‍ തിരിച്ചെത്തുമെന്ന് പൃഥ്വി തന്നെ വ്യക്തമാക്കിയിരുന്നു.