കുറുപ്പിലെ പൃഥ്വിരാജ് കഥാപാത്രം ചാക്കോയോ

സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം കുറുപ്പ് എന്ന പേരില്‍ നാളെ റിലീസിനൊരുങ്ങുകയാണ്. ചാക്കോയെന്ന ആളെ കൊന്ന് കാറിലിട്ട് കത്തിച്ച് വന്‍തുക ഇന്‍ഷുറന്‍സിനായി സുകുമാരക്കുറുപ്പ് കെണിയൊരുക്കി. പക്ഷെ, മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും മറ്റൊരാളാണെന്നും പൊലീസ് കണ്ടെത്തിയതോടെ സുകുമാര കുറുപ്പ് ഒളിവില്‍ പോകുകയായിരുന്നു. ഈ കഥയാണ് സിനിമയാകുന്നത്.
ഇതിന് മുന്‍പും സുകുമാരക്കുറുപ്പിന്റെ കഥ പല സിനിമകള്‍ക്കും കഥകള്‍ക്കും നോവലുകള്‍ക്കും പ്രചോദനമായിട്ടുണ്ട്. കൊലപാതകം നടന്ന് നാലുമാസത്തിനകം 1984 മെയില്‍ തന്നെ ബേബി സംവിധാനം ചെയ്ത ‘എന്‍എച്ച് 47’ എന്ന സിനിമ റിലീസ് ചെയ്തു.

അതില്‍ സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന സുധാകരന്‍ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി.രവിയാണ്. പില്‍ക്കാലത്ത് ഈ സംഭവത്തിലെ ചില അംശങ്ങള്‍ വികസിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ ‘പിന്നെയും’ എന്ന ചിത്രമൊരുക്കി. എന്നാല്‍ തന്റെ സിനിമയ്ക്കു സുകുമാരക്കുറുപ്പിന്റെ കഥയുമായി ബന്ധമില്ല എന്നും ആ സംഭവത്തില്‍നിന്നു ഞാനൊരു സിനിമയെടുത്തുവെന്നേയുള്ളൂ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് 37 വര്‍ഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥ’യാണ് സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നവംബര്‍ 12നാണ് ചിത്രത്തിന്റെ റീലീസ്. അന്നാണ് കുറുപ്പിന്റെ മകന്‍ സുനീതിന്റെ വിവാഹവാര്‍ഷികം എന്നത് യാദൃശ്ചികം മാത്രമാകാം.
ഇപ്പോഴിതാ ചര്‍ച്ചയാകുന്നത് ചിത്രത്തിലെ പൃഥ്വിരാജിന്റെ അതിഥി കഥാപാത്രത്തെ കുറിച്ചാണ്..

ഒരു ആരാധകന്‍ പങ്ക് വച്ച കുറിപ്പ്

കുറുപ്പിലെ താരങ്ങളെ കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയതും ചിത്രത്തിലെ പൃഥ്വിരാജിന്റെ അഥിതി കഥാപാത്രത്തെ കുറിച്ചാണ്.
തമിഴ് നടന്‍ ഭരത്താണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല.
ഇനി റിയല്‍ സ്റ്റോറിയിലേക്ക് വന്നാല്‍, മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ചു മറ്റൊരാളെ കൊലപെടുത്തി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. അങ്ങനെ നോക്കിയാല്‍ കുറിപ്പിന്റെ ലുക്കിനോട് സാമ്യമുള്ള ഗെറ്റപ്പില്‍ പൃഥ്വി എത്തുകയും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല!
അതേസമയം വിക്കിപീഡിയയില്‍ അടക്കം ചാക്കോയായി ടോവിനോ തോമസ് ആണ് വേഷമിടുന്നത് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്.
ഏതായാലും ഇനി അധിക സമയം കാത്തിരിക്കണ്ട കുറുപ്പിലെ രഹസ്യങ്ങള്‍ അറിയാന്‍

Kurup Movie review video

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago